HOME
DETAILS

രാജ്യത്തിന്റെ ഭദ്രത ഭരണഘടനയിൽ സുരക്ഷിതം

  
backup
August 14 2022 | 20:08 PM

5216535135-2

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം രാജ്യത്തിനകത്തും പുറത്തും നടക്കുകയാണ്. സ്വാതന്ത്ര്യദിനത്തിനു തൊട്ടുമുമ്പുതന്നെ രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തിക്കൊണ്ട് ആഘോഷ ലഹരിയിലായെന്നതാണ് 75ാം സ്വാതന്ത്ര്യാഘോഷങ്ങളുടെ സവിശേഷത. ലോകചരിത്രത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനും അതോടനുബന്ധിച്ച് ഉദയം ചെയ്ത റിപ്പബ്ലിക്കിനും ധാരാളം പ്രത്യേകതകളുണ്ട്. ഏഴരപതിറ്റാണ്ടു കാലത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ജനാധിപത്യ, മതേതര, ഫെഡറൽ ഭരണ ചരിത്രങ്ങളുടെ സുവർണ കാലമാണ്. ഇക്കാലയളവിൽ ശക്തമായ മതേതര, ജനാധിപത്യ അടിത്തറയുള്ള രാജ്യത്തെ കെട്ടിപ്പടുത്തും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക വളർച്ചയും വ്യവസായ, ശാസ്ത്രീയ രംഗങ്ങളിൽ അഭൂതപൂർവ നേട്ടങ്ങൾ കൈവരിച്ചും ഏഷ്യയിലെ ജ്വലിക്കുന്ന ശക്തിയായി തലയുയർത്തിനിൽക്കാൻ സാധിച്ചുവെന്നതാണ് ഭാരതത്തിന്റെ ഏറ്റവും വലിയ വിജയം.


ഏറ്റവും ദൈർഘ്യമുള്ള ലിഖിത ഭരണഘടനയുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇവിടെ അധിവസിക്കുന്ന വിദേശിയും സ്വദേശിയുമായ ജനവിഭാഗങ്ങൾക്ക് ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്കതീതമായി അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ സാധിക്കുമാർ രാജ്യനിയമാനുസാരത്വമാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സവിശേഷത. ഭരണഘടനാ കോടതികളായ സുപ്രിംകോടതിയും ഹൈക്കോടതിയും ഭരണഘടനാ തത്ത്വങ്ങൾ പരിപൂർണമായി പരിരക്ഷിക്കുന്നതിനുള്ള സേവനങ്ങൾ ചെയ്യുന്നത് തികച്ചും ശ്ലാഘനീയമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും മാറിമാറിവരുന്ന ഭരണകൂടങ്ങൾ ഭരണഘടനാ തത്ത്വങ്ങളിൽനിന്ന് വ്യതിചലിച്ചപ്പോഴൊക്കെ തിരുത്തൽ ശക്തമായി പ്രവർത്തിക്കാൻ വലിയൊരളവോളം നമ്മുടെ കോടതികൾക്ക് കഴിഞ്ഞിട്ടുണ്ട്. നീതിന്യായ സ്ഥാപനങ്ങൾതന്നെ തങ്ങളുടെ തെറ്റുകൾ തിരുത്തിക്കൊണ്ട് രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള യത്‌നങ്ങളിൽ പങ്കുവഹിച്ചുണ്ടെന്ന സത്യം കഴിഞ്ഞ ഏഴര പതിറ്റാണ്ട് കാലത്തെ ഇന്ത്യൻ നീതിന്യായ ചരിത്രം പരിശോധിച്ചാൽ മനസിലാവും.


നമ്മുടെ ഭരണഘടനയെ മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ സാധിക്കാത്തവിധം ശാക്തീകരിക്കപ്പെട്ട 1973ലെ സുപ്രിംകോടതിയുടെ 13 അംഗ ഭരണഘടനാബെഞ്ചിന്റെ കേശവാനന്ദ ഭാരതി കേസ് ഇന്ത്യൻ സുപ്രിംകോടതിയ എല്ലാ അർഥത്തിലും ഭരണഘടനയുടെ സംരക്ഷകരെന്ന പരിവേഷത്തിലാണ് ചരിത്രം രേഖപ്പെടുത്തുക. ഭരണഘടനയുടെ അടിസ്ഥാനഘടന മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ പാർലമെന്റിന് അധികാരമുണ്ടോയെന്നായിരുന്നു കേശവാനന്ദ കേസിലെ സുപ്രധാന തർക്ക വിഷയം. ഭരണഘടന എങ്ങനെ വേണമെങ്കിലും ഭേദഗതി ചെയ്യാനോ പൊളിച്ചെഴുതാനോ പാർലമെന്റിന് പരമാധികാരമുണ്ടെന്ന് ആറു ജഡ്ജിമാർ വിധിയെഴുതിയപ്പോൾ അപ്രകാരമുള്ള സമഗ്രഭേദഗതിക്ക് പാർലമെന്റിന് സമഗ്രാധികാരമില്ലെന്ന് മറ്റൊരു ആറു ജഡ്ജിമാർ വിധിയെഴുതി. പക്ഷേ ഭരണഘടനയുടെ അനുച്ഛേദം 368 അനുസരിച്ച് ഭരണഘടനയിൽ ഭേദഗതിവരുത്താനുള്ള അധികാരമേ പാർലമന്റിനുള്ളൂവെന്നും ആ ഭേദഗതിയധികാരം മാറ്റിയെഴുതാനോ പൊളിച്ചെഴുതാനോ ഉള്ളതല്ലെന്നും ജസ്റ്റിസ് എച്ച്.ആർ ഖന്നയുടെ വിധിയാണ് ഭൂരിപക്ഷ വിധിയായി രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. അതുകൊണ്ടാണ് പാർലമെന്റിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള പരമാധികാരത്തെക്കുറിച്ചുള്ള പരിമിതികൾ സംബന്ധിച്ചുള്ള കേശവാനന്ദ ഭാരതി കേസ് ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിൽ സുപ്രധാന സ്ഥാനം ലഭിച്ചത്.


വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഭരണഘടനാ പുനരവലോകനത്തിനായി മുൻ ചീഫ് ജസ്റ്റിസ് വെങ്കട ചെല്ലയ്യ ചെയർമാനായ കമ്മിഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങിയെങ്കിലും ഉദ്ദേശിച്ച രീതിയിൽ ഭരണഘടനയെ മാറ്റിയെഴുതാൻ കഴിയില്ലെന്ന തിരിച്ചറിഞ്ഞതിനാൽ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഭാരതം ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റി ഭരണഘടനയെ മാറ്റിയെഴുതുമെന്നൊക്കെയുള്ള കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആഗ്രഹം മിഥ്യാമോഹം മാത്രമായേ കണക്കാക്കാനാകൂ. കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ 1949ലെ മദ്രാസ് മെയിന്റനൻസ് ഒാഫ് പബ്ലിക് ഒാർഡർ ആക്ട് അനുസരിച്ച് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കിലിൽവച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബോധിപ്പിച്ച ഹരജയിന്മേൽ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത് ഭരണഘടന പ്രാബല്യത്തിൽവന്ന് മാസങ്ങൾക്ക് ശേഷമാണ്. എ.കെ ഗോപാലന്റെ അറസ്റ്റ് ഭരണഘടനാ അനുച്ഛേദം 21 അനുശാസിക്കുംവിധം വ്യവസ്ഥാപിത നിയമംമൂലം സ്ഥാപിക്കപ്പെട്ട നടപടിക്രമമനുസരിച്ചുള്ളതാണെന്ന കാരണത്താൽ അറസ്റ്റ് ശരിവച്ചുകൊണ്ട് ഹരജി സുപ്രിംകോടതി തള്ളുകയായിരുന്നു.


മനുഷ്യജീവനും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കുന്ന നിയമം വ്യവസ്ഥാപിതമായി സ്ഥാപിക്കപ്പെട്ട നിയമമനുസരിച്ചുകൊണ്ടുമാത്രം പോരായെന്നും അത്തരം നിയമങ്ങൾ യുക്തിപൂർവവും ഉചിതവും നിയമാനുസൃതിവുമായിരിക്കണമെന്നും അല്ലാതെ അനുചിതവും യുക്തിഹീനവും സ്വേച്ഛാനുസരണവുമാവരുതെന്ന എ.കെ ഗോപാലന്റെ വാദത്തെ സുപ്രിംകോടതി ഭൂരിപക്ഷവിധി അന്നു ശരിവച്ചിരുന്നില്ല. 28 വർഷത്തിനുശേഷം 1978ൽ മേനകാഗാന്ധി കേസിലാണ് എ.കെ ഗോപാലന്റെ കേസ് തെറ്റായിരുന്നുവെന്നും ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ചുള്ള ഏതു നടപടിയും നിയമവും വ്യവസ്ഥാപിതമായി സ്ഥാപിക്കപ്പെട്ട നിയമങ്ങൾ പാലിച്ചാൽ മാത്രം പോര, അത്തരം നിയമങ്ങൾ യുക്തിപൂർവവും ഉചിതവുമായിരിക്കണമെന്നും അമേരിക്കൻ ഭരണഘടനയെ ഉദ്ധരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പി.എൻ ഭഗവതിയുടെ നേതൃത്വത്തിലെ ഭരണഘടനാ ബെഞ്ച് വിധിയെഴുതിയത്. പാർലമെന്റിലോ നിയമസഭയിലോ ഭൂരിപക്ഷബലത്തിൽ തങ്ങളുടെ സ്വാർഥ ലക്ഷ്യങ്ങൾക്കായി നിയമമുണ്ടാക്കാൻ സാധിക്കില്ലെന്ന ശക്തമായ സന്ദേശമാണ് മേനകാഗാന്ധി കേസ് നൽകിയിട്ടുള്ളത്.


ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷ കക്ഷികളും യോജിച്ച് പാസാക്കുകയും പിന്നീട് രാജ്യത്തെ പകുതിയിലധികം നിയമസഭകൾ ശരിവയ്ക്കുകയും ചെയ്ത ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന ദേശീയ ജുഡിഷ്യൽ അപ്പോയ്‌മെന്റ് കമ്മിഷൻ സ്ഥാപിക്കുന്ന ഭരണഘടനയുടെ 99ാം ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന കാരണത്താൽ സുപ്രിംകോടതി അസാധുവാക്കിയതും ഭരണഘടനയുടെ പരമാധികാരം ഭൂരിപക്ഷ ശക്തിയെക്കാൾ വലുതാണെന്ന് തെളിയിക്കപ്പെട്ട സംഭവമാണ്.
1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടനുബന്ധിച്ച് മൗലികാവകാശം സസ്‌പെൻഡ് ചെയ്തുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ശരിവച്ചുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ എ.ഡി.എം ജബൽപൂർ കേസിലെ ഭൂരിപക്ഷ വിധി മോദി ഭരണകാലത്താണ് സുപ്രിംകോടതി തെറ്റാണെന്ന് വിധിച്ചത്. രാഷ്ട്രപതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹൈക്കോടതികൾ അസാധുവാക്കിയിരുന്ന വിധികളായിരുന്നു എ.ഡി.എം ജബൽപൂർ കേസിൽ ചോദ്യം ചെയ്തിട്ടുണ്ടായിരുന്നത്.


മൗലികാവകാശങ്ങൾ സസ്‌പെൻഡ് ചെയ്ത നടപടി അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന വൈ.ബി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിൽകൂടി ശരിവച്ചപ്പോൾ വിയോജന വിധിന്യായം എഴുതിയ ജസ്റ്റിസ് എച്ച്. ആർ ഖന്നയ്ക്ക് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെട്ടതും ആ വിധിയെത്തുടർന്നായിരുന്നു. ചീഫ് ജസ്റ്റിസ് വൈ.ബി ചന്ദ്രചൂഡിന്റെ നേതൃത്വത്തിലെഴുതിയ ഭൂരിപക്ഷ വിധി അദ്ദേഹത്തിന്റെ പുത്രൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് പുട്ടുസ്വാമി കേസിൽ ദുർബലമാക്കിയതും യാദൃച്ഛികമാണ്.
സ്വകാര്യത മൗലികാവകാശമല്ലെന്ന സുപ്രിംകോടതിയുടെ ആരംഭകാലത്തെ വിധി മാറ്റിയെഴുതിയാണ് പുട്ടുസ്വാമി കേസിൽ സുപ്രിംകോടതി സുപ്രധാന വിധി മോദി സർക്കാരിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് പ്രസ്താവിച്ചത്.


രാജ്യത്തിന്റെ സുരക്ഷയും നിലനിൽപ്പും ജനങ്ങളുടെ അവകാശങ്ങളും പരിരക്ഷിക്കുന്ന ശക്തമായ ഭരണഘടനയാണ് ഏഴര പതിറ്റാണ്ടുകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഒരു സർക്കാരിനും നിരാകരിക്കുവാനോ നിഷേധിക്കുവാനോ സാധിക്കാത്തവിധം അരക്കിട്ടുറപ്പിച്ച വിവിധ അവകാശങ്ങളുടെ ശക്തമായ പ്രമാണമെന്ന നിലയിൽ രാജ്യത്തെ പരിരക്ഷിക്കുന്ന ഭരണഘടനയുടെ പരിപാവനതയും ശക്തിയും എന്നും ഉയർത്തിപ്പിടിച്ചുള്ള ജനങ്ങളുടെ ശക്തമായ മുന്നേറ്റത്തിനുവേണ്ടി നമുക്ക് ഒരിക്കൽകൂടി ഈ ചരിത്ര മുഹൂർത്തത്തിൽ പ്രതിജ്ഞയെടുക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago