പ്രശസ്ത നോവലിസ്റ്റ് നാരായന് അന്തരിച്ചു
കൊച്ചി: പ്രശസ്ത നോവലിസ്റ്റ് നാരായന് (82)അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആദിവാസി ജീവിതം പ്രമേയമാക്കി കൊച്ചരേത്തി എന്ന നോവല്‍ എഴുതി. ഭാഷയ്ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടായി മാറിയ കൊച്ചരേത്തി 1998ലാണ് പുസ്തകമായി ഇറങ്ങിയത്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് എഴുതിയ നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകള്‍, പ്രമേയം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.
മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ഇടുക്കി ജില്ലയില്‍ 1940 സെപ്റ്റംബര്‍ 26 നായിരുന്നു ജനനം. കുടയത്തൂര്‍ ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച് 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."