വിഴിഞ്ഞം: ചര്‍ച്ചക്ക് തയ്യാറെന്ന് ലത്തീന്‍ അതിരൂപത; പ്രതിപക്ഷ നേതാവ് ഇന്ന് സ്ഥലത്തെത്തും; സമരത്തിനിടെ വീണ്ടും സംഘര്‍ഷം
തിരുവനന്തപുരം: വിഴിഞ്ഞം സമരമുഖത്ത് ഇന്നും സംഘര്‍ഷം. കൂടുതല്‍ പേര് സമരവേദിയിലെത്തി.
സമരക്കാര്‍ പൊലിസ് ബാരിക്കേഡ് മറിച്ചിട്ടു. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചാല്‍ പങ്കെടുക്കാന്‍ തയ്യാറെന്നും സമരക്കാര്‍ അറിയിച്ചു. വിഴിഞ്ഞം സമര ചര്‍ച്ചക്ക് തയ്യാറെന്ന് ലത്തീന്‍ അതിരൂപതയും അറിയിച്ചു. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്ന് വിഴിഞ്ഞത്തെത്തും.
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം മൂന്നാം ദിവസത്തിലാണ്. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഉപരോധ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."