ശുഭ പ്രതീക്ഷയിൽ രാജ്യ നിർമ്മിതിയിൽ ഭാഗമാകുക: ദമാം എസ് ഐ സി
ദമാം: പ്രാതികൂല്യങ്ങളിൽ നിരാശിതരാകാതെ ശുഭ പ്രതീക്ഷയിൽ രാജ്യ നിർമ്മിതിയിൽ ഭാഗമാകുവാൻ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെൻറർ ദമാം സെൻട്രൽ കമ്മറ്റി സംഘിപ്പിച്ച ഫ്രീഡം സ്ക്വയർ സംഗമം ആവശ്യപ്പെട്ടു.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേവുമായി നടത്തപ്പെട്ട പരിപാടി പ്രസിഡൻറ് സവാദ് ഫൈസി വർക്കല ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അബ്ദുൾ റഹ്മാൻ പൂനൂർ അദ്ധ്യക്ഷത വഹിച്ചു. പ്രയാണ് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ: സുബൈർ ഹുദവി ചേകനൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ആശങ്കകൾ ആധി കൂട്ടുന്ന വർത്തമാന സാഹചര്യത്തിൽ സാധ്യത കൂടുതൽ ഉപയോഗിച്ച് പുരോഗമന പ്രകിയയിൽ മികച്ച മുന്നേറ്റം നടത്തി അതിജീവനാത്മക മുന്നേറ്റത്തിനായി ശ്രമം നടത്താനും ഭാവിയുടെ ശോഭനമാക്കുന്ന പ്രവർത്തങ്ങൾക്കായി ഊർജ്ജം വിനിയോഗിക്കാനും അദ്ദേഹം ആഹ്വാനം ചെയിതു. മജീദ് വാണിയമ്പലം പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ചന്ദ്രൻ മോഹൻ, നൗഷാദ് ഇരിക്കൂർ, ഹുസൈൻ കെ .പി, നൗഷാദ് അക്കോലത്ത്, മഹീൻ വിഴിഞ്ഞം, ഇബ്രാഹിം ഓമശ്ശേരി, ബഷീർ ആലുങ്ങൽ, മുഹമ്മദ് കുട്ടി കോഡൂർ എന്നിവർ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ് ഐ സി നേതാവ് ഉസ്താദ്
ഹംസ ഫൈസി റിപ്പന് യാത്രയയപ്പ് നൽകി. അധ്യാപകർക്കായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ തഹ്‌സീനുൽ ഖിറാഅ പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സവാദ് ഫൈസി നിർവ്വഹിച്ചു. മുനീർ കൊടുവള്ളി പാരിതോഷികങ്ങൾ വിതരണം ചെയിതു.
സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും ബാസിത് പട്ടാമ്പി നന്ദിയും പറഞ്ഞു. അബ്ദുൽ ഗഫൂർ പയോട്ട, ഷാഫി വെട്ടികാട്ടിരി, അബൂ യാസീൻ ചെളിങ്ങാട്, സുബൈർ നാദാപുരം, മൊയിതീൻ കുട്ടി പട്ടാമ്പി, റഹൂഫ് മുസ്‌ലിയാർ എടപ്പാൾ, ലത്തീഫ് മട്ടന്നൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."