HOME
DETAILS
MAL
'സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല, കേന്ദ്രം അനുമതി തന്നേ തീരൂ' മുഖ്യമന്ത്രി സഭയില്‍
backup
August 23 2022 | 04:08 AM
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സഭയില്‍. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ തീരൂ എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അനുമതി വൈകുന്നത് പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ്. ഭാവിയില്‍ കേന്ദ്രത്തിന് അനുമതി നല്കേണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുമതി നല്കേണ്ടവര് ഇപ്പോള്‍ അനുമതി തരില്ലെന്ന് പറയുമ്പോള്‍ ഞങ്ങളിതാ നടപ്പാക്കുന്നുവെന്ന് പറയാന്‍ സംസ്ഥാനത്തിന് കഴിയില്ല. സില്‍വര്‍ ലൈന്‍ പ്രതിഷേധക്കാരുടെ കേസുകള്‍ പിന്‍വലിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചതിനെതിരായുള്ള കേസുകളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."