HOME
DETAILS
MAL
കോഴിക്കോട് പെയ്ന്റ് ഗോഡൗണില്‍ വന്‍ തീപിടിത്തം
backup
August 23 2022 | 14:08 PM
കോഴിക്കോട്: ചെറുവണ്ണൂരില്‍ പെയിന്റ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ഇറക്കുന്നതനിടെ തീപിടിത്തം. പെയിന്റ് നിര്‍മാണത്തിനുള്ള വസ്തുക്കളുമായെത്തിയ ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായതാണ് തീപിടിത്തത്തിന് കാരണം.
വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം. പെരിന്തല്‍മണ്ണ സ്വദേശി ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള സിടി ഏജന്‍സീസിലാണ് അഗ്നിബാധ.മലപ്പുറം സിയാംകണ്ടം പൊയിലി സുഹൈലിനു (19) പൊള്ളലേറ്റു. ഇദ്ദേഹത്തെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."