കാനേഡിയന്‍ പൊലിസിലും ഹിജാബ് ഇനി യൂനിഫോമിന്റെ ഭാഗം
ഒട്ടാവ: യൂറോപ്പിലും അമേരിക്കയിലും ശിരോവസ്ത്രത്തിനെതിരേ വംശീയ വിദ്വേഷം പടരുമ്പോള്‍ ലാറ്റിനമേരിക്കന്‍ രാജ്യമായ കാനഡയില്‍ ഹിജാബ് പൊലിസ് യൂനിഫോമിന്റെ ഭാഗമാകുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലിസ് എന്ന മൗണ്ടീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് യൂനിഫോമിനൊപ്പം ധരിക്കാമെന്ന് സര്‍ക്കാര്‍ വക്താവ് സ്കോട്ട് ബാര്ഡ്സ്ലെ പറഞ്ഞു.
കാനഡയിലെ സാമുദായിക വൈവിധ്യങ്ങളുടെ പ്രതിഫലനമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും കാനേഡിയന്‍ സര്‍ക്കാര്‍ മുസ്്ലിം വനിതാ ഓഫിസര്‍മാരെ സേനയിലേക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡ പൊലിസില്‍ അഞ്ചിലൊന്ന് വനിതകളാണ്. മൂന്നുതരം ഹിജാബുകളാണ് പൊലിസ് യൂനിഫോമിനായി പരിഗണിച്ചത്. ജോലിയുടെ സൗകര്യാര്‍ഥം ഇതില്‍ ഒന്ന് തിരഞ്ഞെടുത്തു. ജോലിക്കിടെ ശിരോവസ്ത്രം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 30 ഓഫിസര്‍മാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ് ശിരോവസ്ത്രം അനുവദിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്. 1990 മുതല്‍ കനേഡിയന്‍ പൊലിസില്‍ സിഖ് ഓഫിസര്‍മാര്‍ക്ക് തലപ്പാവ് ധരിക്കാന്‍ അനുമതിയുണ്ട്. 1800 കളിലാണ് കനേഡിയന്‍ പൊലിസിന് രാജകീയ മാതൃകയിലുള്ള യൂനിഫോം നിലവില്‍ വന്നത്. സ്വീഡന്, നോര്‍വെ പൊലിസും ഹിജാബ് യൂനിഫോമായി അംഗീകരിച്ചിട്ടുണ്ട്. 10 വര്‍ഷമായി ലണ്ടന്‍ മെട്രോപൊളിറ്റിന് പൊലിസിലും ഹിജാഹ് യൂനിഫോമിന്റെ ഭാഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."