അഞ്ച് സെക്കന്‍ഡ്: നോയിഡയിലെ ഇരട്ട കെട്ടിടം തകര്‍ത്തു
നോയിഡ: കുത്തബ്മിനാറിനേക്കാള്‍ ഉയരത്തില്‍ ഉയര്‍ന്നു നിന്ന നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപതിച്ചു. ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ഫഌറ്റ് സമുച്ഛയമാണ് ഒന്‍പതു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ് നോയിഡയിലെ ഈ ഇരട്ട കെട്ടിടം.
3,700 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്. 55000 മുതല്‍ 80000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് സ്‌ഫോടനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. നാല് മാസം കൊണ്ട് ഈ കോണ്‍ക്രീറ്റ് മാലിന്യം പൂര്‍ണമായി നീക്കാനാവും എന്നാണ് ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനി പറയുന്നത്. മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."