HOME
DETAILS

ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് ക്രിയാത്മക പദ്ധതികൾ അനിവാര്യം: ഡോ: സുബൈർ ഹുദവി

  
backup
August 30 2022 | 04:08 AM

sic-jidda-hadia-darul-huda-jidda-commottees-3008

ജിദ്ദ: വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളെ മുഖ്യ ധാരായിലേക്ക് ഉയർത്തിക്കൊണ്ട് വരാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കേണ്ടതുണ്ടെന്ന് ഖുർതുബ വെൽഫയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകന്നൂർ പറഞ്ഞു. ഖുർതുബ ഫൗണ്ടേഷന് കീഴിൽ ബീഹാറിലെ പിന്നാക്ക പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന മത- ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും നേതൃ പരിശീലന സംരംഭങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഇത്തരം ക്രിയാത്മക പ്രവർത്തങ്ങളിൽ പ്രവാസികളുടെ പിന്തുണയും സഹായവും വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ സി ജിദ്ദ, ഹാദിയ ജിദ്ദ, ദാറുൽ ഹുദ ജിദ്ദ കമ്മിറ്റി എന്നീ സംഘടനകൾ സംയുക്തമായി ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാവി കാഴ്ചപ്പാടും അർപ്പണ മനോഭാവവും ഉള്ള നേതാക്കൾ ഉണ്ടായതിനാൽ കേരളത്തിലെ മുസ്‌ലിംകൾ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ വലിയ മുന്നേറ്റം നടത്തി. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ ശിൽപികളായിരുന്ന പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ, വരക്കൽ മുല്ലക്കോയ തങ്ങൾ തുടങ്ങിയവരുടേയും ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി സ്ഥാപകരിൽ പ്രമുഖരായ ഡോ. ബാപ്പുട്ടി ഹാജി അടക്കമുള്ളവരുടേയും, വൈജ്ഞാനിക രാഷ്ട്രീയ രംഗത്ത് സജീവ ഇടപെടലുകൾ നടത്തിയ ഇതര നേതാക്കളുടേയും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ സദ്ഫലങ്ങളാണ് കേരളത്തിലെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം ജനസംഖ്യ കേരളത്തിലേക്കാൾ പതിൻമടങ്ങ് ഉണ്ടെങ്കിലും അവർക്ക് ശരിയായ ദിശാബോധം നൽകാൻ പ്രാപ്തിയുള്ള നേതാക്കളും മതപരമായ പ്രബുദ്ധത വളർത്തിയെടുക്കാൻ ഉതകുന്ന സാഹചര്യങ്ങളും സ്ഥാപനങ്ങളും ഇല്ല എന്നത് ഏറെ ദൗർഭാഗ്യകരമാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്താനുള്ള പദ്ധതികളാണ് ഖുർതുബ ഫൗണ്ടേഷൻ അവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സമീപ ഭാവിയിൽ തന്നെ അവിടെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്നും തിങ്ങി നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് സുബൈർ ഹുദവി പറഞ്ഞു.

സ്വാതന്ത്ര്യത്തിനു മുമ്പ് വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇന്ത്യൻ മുസ്‌ലിംകളുടെ സംഭാവന വളരെ വലുതാണെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം പലകാരണങ്ങളാൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും വളരേ മുമ്പ് സ്ഥാപിതമായ അലീഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഹംദർദ് യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പക്ഷേ സ്വതന്ത്ര ഭാരതത്തിൽ കാര്യമായി ഉണ്ടായില്ല എന്നത് ഖേദകരമായ വസ്തുതയാണ്. മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നീക്കിവെക്കപ്പെട്ട കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തുന്നതടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ പോലും പ്രബുദ്ധത കൈവരിക്കാൻ ഉത്തരേന്ത്യൻ മുസ്‌ലിംകൾക്ക് ഇപ്പോഴും സാധിച്ചിട്ടില്ല . അതിനാൽ തന്നെ ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിന് വലിയ അധ്വാനം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

വർഗീയ ഫാസിസ്റ്റ് ഭരണത്തിന് കീഴിലും ഇന്ത്യയിൽ ഒട്ടേറെ ക്രിയാത്മക പ്രവർത്തനങ്ങൾ ഈ രംഗത്ത് നടക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും അധികമാരും അറിയുന്നില്ലെന്നും ഭീതിയുളവാക്കുന്ന കാര്യങ്ങൾ വൈകാരികമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാനാണ് എല്ലാവരും സമയം കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖുർതുബ ഫൗണ്ടേഷൻ നടത്തുന്ന വിദ്യാഭ്യാസ നവോഥാന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയ ജിദ്ദയിലെ പ്രവാസികളോട് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സമസ്ത നേതാക്കൾ ദീർഘ വീക്ഷണത്തോടെ സ്ഥാപിച്ച ചെമ്മാട് ദാറുൽ ഹുദ എന്ന മഹൽ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് വളരെ വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണന്നും വൈജ്ഞാനിക രംഗത്ത് ഒരു കേരളീയ മോഡൽ ദേശീയ തലത്തിലും വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് ഐ സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, എസ് ഐ സി ജിദ്ദ ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ജിദ്ദ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

എസ് ഐ സി മക്ക പ്രൊവിൻസ് പ്രസിഡന്റ്‌ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നടത്തി. എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി സ്വാഗതവും ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി എം.എ. കോയ മൂന്നിയൂർ നന്ദിയും പറഞ്ഞു. സുബൈർ ഹുദവി പട്ടാമ്പി, മുഹമ്മദ്‌ ഷാഫി ഹുദവി, അബ്ദുൽ ജബ്ബാർ ഹുദവി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  12 hours ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  12 hours ago
No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  13 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  14 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  14 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  14 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  14 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  15 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  15 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago