സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി
കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നിര്യാതനായി. 82 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു വിയോഗം. രാത്രി ഒന്‍പത് മണിക്ക് മര്‍കസില്‍ നിന്ന് ജനാസ നിസ്‌കാരം കഴിഞ്ഞ് തിരൂരിലെ നടുവിലങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോകും.
അവിടെ നിന്ന് നാളെ രാവിലെ 9 മണിക്ക് നിന്ന് കൊയിലാണ്ടിയിലേക്ക് ജനാസ കൊണ്ട് പോകും. 11 മണി മുതല്‍ കൊയിലാണ്ടിയില്‍ ജനാസ നിസ്‌കാരം ഉണ്ടാകും. തുടര്‍ന്ന് ഉച്ചക്ക് 2 മണിക്ക് കൊയിലാണ്ടി വലിയകത്ത് മഖാമില്‍ ഖബറടക്കം നടക്കും. മര്‍കസുസ്സഖാഫത്തു സുന്നിയ്യ വൈസ് പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1941 മാര്‍ച്ച് 10ന് ജനനം. മുപ്പത് വര്‍ഷത്തോളം മലേഷ്യയില്‍ സേവനമനുഷ്ടിച്ച തങ്ങള്‍ മലയാളികള്‍ക്ക് മലയാളികള്‍ക്ക് മാത്രമല്ല, തദ്ദേശീയര്‍ക്കും അഭയകേന്ദ്രമായിരന്നു. മലേഷ്യന്‍ മുന്‍ പ്രധാന മന്ത്രി മഹാദിര്‍ മുഹമ്മദടക്കം പല ഉന്നതരുമായി നേരിട്ട് ബന്ധം പുലര്‍ത്തി. തൊണ്ണൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കള്‍: സയ്യിദ് സഹല്‍ ബാഫഖി, ശരീഫ സുല്‍ഫത്ത് ബീവി. മരുമക്കള്‍: സയ്യിദ് ഫൈസല്‍, ശരീഫ ഹന ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ബാഫഖി, സയ്യിദ് അബൂബക്കര്‍ ബാഫഖി, സയ്യിദ് അബ്ദുല്ല ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് ഇബ്‌റാഹിം ബാഫഖി, സയ്യിദലി ബാഫഖി, സയ്യിദ് ഹസന്‍ ബാഫഖി, സയ്യിദ് അഹ്മദ് ബാഫഖി, ശരീഫ മറിയം ബീവി, ശരീഫ നഫീസ ബീവി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പിതൃസഹോദരപുത്രനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."