എം.ബി രാജേഷ് മന്ത്രിയാകും, എ.എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക്, സജി ചെറിയാന്റെ ഒഴിവിലേക്ക് ആളില്ല
തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെ മന്ത്രി സഭയില്‍ അഴിച്ചു പണി. എം.ബി രാജേഷ് മന്ത്രിയാകും. പകരം എ.എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരും.
എന്നാല്‍ സജി ചെറിയാന് രാജി വെച്ച ഒഴിവിലേക്ക് തല്ക്കാലം പുതിയ മന്ത്രിയില്ല. എം.വി ഗോവിന്ദന് കൈകര്യം ചെയ്ത തദ്ദേശഎക്സൈസ് വകുപ്പുകള്‍ തന്നെയാകും എം.ബി രാജേഷിനും ലഭിക്കുക. വകുപ്പില്‍ മാറ്റമുണ്ടാകില്ലെന്നു വ്യക്തമായിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ തൃത്താലയില്‍നിന്നുള്ള നിയമസഭാ അംഗമാണ് രാജേഷ്. രണ്ടു തവണ(2009, 2014) പാലക്കാട്ടുനിന്ന് ലോക്സഭയിലെത്തി. നേരത്തെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ സി.പി.എം സംസ്ഥാന സമിതി അംഗമാണ്.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഷംസീര്‍ ഇതു രണ്ടാം തവണയാണ് തലശ്ശേരിയില്‍നിന്ന് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."