HOME
DETAILS

ലഹരി: ലക്ഷണങ്ങളും ചികിത്സയും

  
backup
September 02 2022 | 20:09 PM

drug-addiction-and-treatment-2022

ഡോ. അനീസ് അലി


യുവതലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്താണ് ലഹരി. അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളും കാംപസുകളുമാണെന്നത് ഇനിയെങ്കിലും തിരിച്ചറിയണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിക്കുന്ന വൻ സാമ്പത്തിക ശക്തികളുടെ വിളനിലമാണ് നമ്മുടെ കുട്ടികൾ. അവരെയും അതിലൂടെ വരുന്ന തലമുറയേയുമാണ് ഇത് തകർക്കുന്നത്. ചില ദുർബല സുഖവും രസവും നൽകുന്ന അനേകം മയക്കുമരുന്നുകൾ യൗവനത്തിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്. എല്ലാത്തിനും എത്തിപ്പിടിക്കാവുന്ന ദൂരമേയുള്ളൂ. ആദ്യം സുഹൃത്തുക്കളുമൊത്തു രസത്തിനുവേണ്ടി തുടങ്ങും. പിന്നെ, ആവേശമായി, ആമോദമായി അതു തുടരും. ഓരോ പ്രാവശ്യവും ലഹരി കൂടുതൽ കൂടുതൽ കിട്ടിക്കൊണ്ടിരിക്കണം. രുചിയും ചേരുവയുമുള്ളത് തേടിക്കൊണ്ടിരിക്കണം. അതാണ് ഇതിന്റെ സ്വഭാവം.


ലക്ഷണങ്ങൾ


കൂട്ടുകാരുടെ പ്രേരണ, പരസ്യങ്ങളുടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്വാധീനം, സ്വയം ചികിത്സക്കായി കണ്ടെത്തൽ ഇങ്ങനെയാണ് മയക്കുമരുന്നുകളിലേക്ക് അടുക്കുന്നത്. പിന്നീട് സ്ഥിരമായി അത് ലഭിക്കണം. ലഭിച്ചില്ലെങ്കിൽ അസ്വസ്ഥതകളുണ്ടാവും. വിലകൂടിയ മയക്കുമരുന്നുകൾ ലഭിക്കാൻ ചെയ്യുന്ന അരുതായ്മകൾ വേറെയും. ജോലിക്ക് പോകാതിരിക്കുക, കളവ്, കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്നു കച്ചവടം തുടങ്ങിയവകളിലേർപ്പെടുക ഇതൊക്കെ ലഹരിക്ക് അടിമപ്പെട്ടവരുടെ സ്വഭാവമാണ്. മയക്കുമരുന്നിനോടുള്ള അടിമത്തം അസാന്മാർഗികതയിലേക്കുള്ള പടിവാതിലായി മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടുവരുന്നത്. ബോധാവസ്ഥയിൽ മനുഷ്യന് ചെയ്യാൻ സാധിക്കാത്തതും കഴിയാത്തതും ചിലപ്പോൾ ലഹരിക്കടിമയായവന് കഴിയും. വലിയ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്നതും ഒരാൾ നിരവധി പേർക്കുനേരെ അക്രമങ്ങൾക്ക് തയാറാവുന്നതും ഇതിന്റെ അടയാളമാണ്. അക്രമം നടത്തുന്ന ക്വട്ടേഷൻ സംഘങ്ങൾ പിടിക്കപ്പെടുമ്പോൾ അവരിൽ പലരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് നാം അറിയാറുണ്ട്. അതിന്റെ പിന്നിലെ കാരണം ഇതാണ്. കാംപസുകളിലും മറ്റു കേന്ദ്രങ്ങളിലും നടക്കുന്ന വലിയ ഡാൻസ് പാർട്ടികളിലും ഡി.ജെ പാർട്ടികളിലും മണിക്കൂറുകളോളം നിന്ന് തുള്ളാനും ചാടാനുമുള്ള കരുത്ത് നൽകുന്നത് ഇത്തരം ലഹരികളാണ്. ശരിയായ ആരോഗ്യമുള്ളയാൾക്ക് പോലും കഴിയാത്ത രീതിയിൽ അത്യാവേശത്തോടെ തുടർച്ചയായി ഇത്തരം പരിപാടികളിൽ പങ്കാളിയാവുന്നവരിൽ ബഹുഭൂരിപക്ഷവും ലഹരി ഉപയോഗിച്ചവരായിരിക്കും.എം.ഡി.എം.എ, ബ്രൗൺഷുഗർ, കഞ്ചാവ് പോലുള്ളവ അത്യധികം ഭീകര പരിവർത്തനങ്ങളാണു വ്യക്തിയിൽ ഉണ്ടാക്കുന്നത്. ആത്മഹത്യകൾപോലും സംഭവിക്കുന്നു. ചിലപ്പോൾ വ്യക്തി മാത്രമല്ല കൂടെപ്പോവുക. കുടുംബമൊന്നടങ്കം പോകുന്നു. അല്ലെങ്കിൽ കുടുംബത്തെ മുഴുവൻ കൊന്ന് സ്വയം അടങ്ങുന്നു.


ചികിത്സ ഫലപ്രദം


യുവതലമുറ കൂടുതലായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് എം.ഡി.എം.എ. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ ഇതിന്റെ അടിമയായി മാറുന്നു. മണമോ രുചിയോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് സംശയത്തിന് വക നൽകാതെ ഇത് ഉപയോഗിക്കാം. മദ്യപാനത്തിനുണ്ടാവുന്നത് പോലുള്ള ദുർഗന്ധം, ആട്ടം തുടങ്ങിയ ലക്ഷണങ്ങൾ ഇതിനുണ്ടാവില്ല. പാനീയങ്ങളിൽ കലർത്തിയും മറ്റുമാണ് വിദ്യാർഥികൾ ഇത് ഉപയോഗിക്കുന്നത്. ഉപയോഗിച്ച് അര മണിക്കൂറിനകം നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഈ ലഹരി ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 മണിക്കൂർ വരെ ശരീരത്തിൽ നിൽക്കുന്നു. നിമിഷങ്ങൾക്കകം എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തുന്നു. തുടർച്ചയായി ഉപയോഗിച്ചവരുടെ ആയുസ് കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.


പെൺകുട്ടികളെ മയക്കാനും ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്ന 'പാർട്ടി ഡ്രഗ്' ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. വേദനയില്ലായ്മ കാരണം എന്ത് അക്രമവും അഴിച്ചുവിടാൻ ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ മെത്ത്, കല്ല്, പൊടി, കൽക്കണ്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഉപയോഗിക്കുന്നു. ഇന്ത്യൻ പിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ വില.


പിന്മാറ്റം സാഹസികം


മയക്കുമരുന്നുപയോഗത്തിൽ നിന്നുള്ള പിന്മാറ്റം വളരെ സാഹസികമാണ്. രക്ഷപ്പെടണമെന്ന സ്വബോധമുള്ളവർക്കേ ചികിത്സകൊണ്ട് പ്രയോജനമുള്ളൂ. രോഗിയറിയാതെ മുക്തമാക്കാമെന്ന അവകാശവാദങ്ങൾ പൂർണമായിക്കൊള്ളണമെന്നില്ല. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരടങ്ങിയ ഒരു ടീമിന്റെ സമഗ്രമായ പരിശ്രമവും ചികിത്സയുമാണഭികാമ്യം. മയക്കുമരുന്നുപയോഗം പെട്ടെന്ന് നിർത്തുമ്പോൾ ഉണ്ടാവുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങൾ കഴിവതും ഫലപ്രദമായ മരുന്നുകൾ ഉപയോഗിച്ച് കുറക്കുക എന്നതാണ് ചികിത്സയുടെ ആദ്യപടി. ബോധവൽക്കരണവും ഉപയോഗിച്ചാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഉത്‌ബോധനവുമാണ് നൽകുക. ഉപയോഗം തുടങ്ങാനും തുടരാനുമുണ്ടായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം മരുന്നില്ലാതെ തന്നെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും ആരായണം. ഡി അഡിക്ഷൻ ചികിത്സക്ക് ഫലപ്രദമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഇന്ന് ധാരാളമുണ്ട്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്പൂർണ സഹകരണവും വേണം. ഇതിന് പ്രചോദനമാകുന്ന റീഹാബിലിറ്റേഷൻ സെന്ററുകളും ഇന്ന് ധാരാളമുണ്ട്. ലഹരിക്കടമപ്പെട്ടയാളോട് ഗുണദോഷം വലിയ രീതിയിൽ ഫലപ്രദമല്ല. ഉപദേശം കേൾക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല ഇത്തരക്കാർ. ഇവരെ ഉടൻ വിദഗ്ധരായ ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്.


രക്ഷിതാക്കൾ കരുത്തരാവണം


എന്റെ മകൻ ലഹരിയുപയോഗിക്കാത്ത നല്ല വനാണെന്ന മുൻധാരണ എല്ലാ രക്ഷിതാക്കളും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മക്കളുടെ പ്രവർത്തനങ്ങൾ സൂക്ഷമമായി നിരീക്ഷിക്കണം. അവരുടെ സൗഹൃദവലയങ്ങൾ, യാത്ര, തിരിച്ചുവരുന്ന സമയം എല്ലാം പരിശോധിക്കണം. ഇടക്കിടെ സൗഹാർദപരമായി ബാഗുകൾവരെ പരിശോധിക്കാം. മക്കൾ ലഹരിക്കടിമയാണെന്ന് ബോധ്യമായാലും അതു അംഗീകരിക്കാത്ത നിരവധി രക്ഷിതാക്കളുണ്ട്. ഈ സമീപനം മാറ്റണം. കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വിദഗ്ധ ചികിത്സ നൽകാനുള്ള സംവിധാനം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാൽ കുടുംബത്തിന് നാണക്കേടാവില്ലേ എന്നു കരുതി ഒന്നും ചെയ്യാതിരുന്നാൽ എല്ലാം അവതാളത്തിലാവും. നിതാന്ത ജാഗ്രതയും ശ്രദ്ധയുമാണ് ആവശ്യം.

(ഇന്ത്യൻ സൈക്യാട്രിക്സ് സൊസൈറ്റി
ട്രഷററാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago