HOME
DETAILS

ലഹരി നുണയുന്ന കലാലയങ്ങള്‍; പിടിക്കപ്പെട്ടവരില്‍ 80 ശതമാനവും വിദ്യാര്‍ഥികള്‍

  
backup
September 03 2022 | 08:09 AM

drug-story-kerala-calicut

ഫസീല മൊയ്തു

കോഴിക്കോട്; കാഴ്ച്ചയില്‍ സ്മാര്‍ട്ടാവും, ക്ലാസില്‍ പഠിയ്ക്കാനും സീനുണ്ടാകില്ല. യാതൊരു തരത്തിലുള്ള സ്വഭാവ വൈകല്യങ്ങളൊന്നും പ്രകടിപ്പിക്കുന്നവരുമാകില്ല അവര്‍. ഒറ്റ നോട്ടത്തില്‍ പഠിയ്ക്കാന്‍ മിടുക്കരായിരിക്കും. വിദ്യാര്‍ഥികള്‍ ലഹരിയുടെ പിടിയിലാണെന്ന് മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതാണ് നിലവിലെ സ്ഥിതി. വിദ്യാലയങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതും വിതരണം ചെയ്യുന്നതും വിദ്യാര്‍ഥികളാവും. അങ്ങനെ കൈ മറിഞ്ഞ് കൈ മറിഞ്ഞ് ലഹരി കൗമാരക്കാര്‍ക്കിടയില്‍ വ്യാപിക്കുന്ന കാഴ്ച്ചയാണ് ദിനംപ്രതി കാണുന്നത്. നമുക്ക് ചുറ്റും ഒരു കൈ അകലത്തില്‍ കൗമാരക്കാര്‍ ലഹരിയുടെ ചതിക്കുഴിയിലേക്ക് വീണു പോകുന്നത് നാം അറിയാതെ പോവുകയാണ് എന്നതാണ് യാഥാര്‍ഥ്യം.

ലഹരി മാഫിയകളുടെ പ്രധാന ഇടമായി കലാലയങ്ങള്‍ മാറുന്നതിപ്പോള്‍ സ്ഥിരം കാഴ്ച്ചയാണ്. ജില്ലയില്‍ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ വ്യാപകമായി വലവീശിയതിന് തെളിവാണ് ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാര്‍ സൂചിപ്പിക്കുന്നത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായവരില്‍ 80ശതമാനത്തോളം വിദ്യാര്‍ഥികളാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് പുറത്തുവരുന്നത്. 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഇവരില്‍ കൂടുതല്‍ പേരും.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് 31 വരെ ജില്ലയില്‍ 158 മയക്കുമരുന്ന് കേസുകളാണ് പിടിച്ചത്. അതില്‍ 181 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ 117 പേരും 25 വയസ്സിന് താഴെയുള്ളവരാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 102.37 കിലോ ഗ്രാം കഞ്ചാവും 414.89 ഗ്രാം എം.ഡി.എം.എയും, 81 എല്‍.എസ്.ഡിയും, 1.450 കിലോഗ്രാം ഹാഷിഷ് ഓയിലുമടക്കമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ആഗസ്റ്റ് മാസം മാത്രം ജില്ലയില്‍ 31 മയക്കുമരുന്ന് കേസുകളാണ് പിടിച്ചത്. ഇതില്‍ 32 പേര്‍ അറസ്റ്റിലായി. 6.132 കിലോഗ്രാം കഞ്ചാവും 2.4589 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന് പുറമെ മദ്യവുമായി ബന്ധപ്പെട്ട 138 കേസുകളും അതില്‍ തന്നെ 94 അറസ്റ്റുകളുമുണ്ടായതാണ് നാര്‍കോട്ടിക് സെല്‍ പറയുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മയക്കുമരുന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. താമരശ്ശേരി, ഫെറോക്ക് എന്നിവിടങ്ങളില്‍ നിന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൗമാരക്കാര്‍ കൂടുതല്‍ പേരും അറസ്റ്റിലാവുന്നത് നഗരപ്രദേശങ്ങളില്‍ നിന്നാണെന്നാണ് നാര്‍ക്കോട്ടിക് സെല്‍ പറയുന്നു. ബാംഗ്ലൂര്‍, ഗോവ തുടങ്ങി ഇടങ്ങളില്‍ നിന്നാണ് കുട്ടികളിലേക്ക് ലഹരി വസ്തുക്കളെത്തുന്നത്. പഠിക്കാന്‍ പോകുന്ന സുഹൃത്തുക്കള്‍ വഴിയാണ് ഇതിന്റെ വരവെന്നും കണ്ടെത്തിയിട്ടുണ്ട്.

കൗമാരക്കാരായ കുട്ടികള്‍ പ്രതികളാവുന്ന നിരവധി കേസുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ലഹരിക്കു പുറത്ത് കുറ്റകൃത്യവും വര്‍ധിക്കുന്ന പ്രവണത ഏറിവരികയാണ്. മോഷണം പതിവാക്കിയ കുട്ടിക്കള്ളനെ പിടിച്ചപ്പോള്‍ 20ഓളം മോഷണക്കേസുകള്‍ക്കാണ് തെളിവായത്. എന്നാല്‍ അമിതമായ ലഹരിക്ക് അടിമയാണ് ഇയാളെന്നും പൊലിസ് കണ്ടെത്തിയത് ഞെട്ടിക്കുന്നതായിരുന്നു. ലഹരിമരുന്ന് വാങ്ങിക്കാന്‍ പണം കണ്ടെത്തലാണ് കളവുകളുടെ ലക്ഷ്യമെന്നും പൊലിസും അടിവരയിട്ട് പറയുന്നു. ഇങ്ങനെ നിരവധി കേസുകളാണ് പിടിക്കപ്പെട്ടിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago