HOME
DETAILS
MAL
ചൈനയില്‍ ഭൂചലനത്തില്‍ പെട്ടവര്‍ക്കായി ഊര്‍ജിത തിരച്ചില്‍; മരണം 65 ആയി
backup
September 06 2022 | 06:09 AM
ബെയ്ജിങ്: ചൈനയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ക്വിന്‍ങ്ഗാങ്പിങ് എന്ന സ്ഥലത്താണ് ദുരന്തം.
നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. പ്രവിശ്യ തലസ്ഥാനമായ ഷെങ്ദുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തെ 200ലധികം ആളുകളെ കാണാനില്ല. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. 50,000ത്തിലധികം പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
ഈ മേഖല ഭൂകമ്പബാധിത പ്രദേശമാണ്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണിയോടെയാണ് ഭൂചലനം. ചുരുങ്ങിയത് 10 തുടര്‍ചലനങ്ങളുണ്ടായെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."