സൈനികത്താവളത്തിനടുത്ത് വീണ്ടും രണ്ടു ഡ്രോണുകള്‍
ജമ്മു: ജമ്മുവിലെ രത്‌നുചക്- കലുചക് സൈനികത്താവളത്തിനടുത്ത് രണ്ടു ഡ്രോണുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഡ്രോണുകള്‍ കണ്ടത്. രത്‌നുചക് കുഞ്ചാവാനി ഭാഗത്ത് മൂന്നുതവണയാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.
പുലര്‍ച്ചെ 1.08നാണ് ആദ്യം കണ്ടത്. പിന്നാലെ 3.09നും 4.19നും ഡ്രോണുകള്‍ കണ്ടു.
എന്നാലിത് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച അര്‍ധരാത്രി രത്‌നുചക്- കലുചക് സൈനികത്താവളത്തിനു മുകളില്‍ രണ്ടു ഡ്രോണുകള്‍ കണ്ടെത്തുകയും സൈന്യത്തിന്റെ ദ്രുതകര്‍മ വിഭാഗം വെടിവച്ചതോടെ തിരിച്ചു പറക്കുകയും ചെയ്തിരുന്നു.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മുവിലെ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഡ്രോണുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണമാരംഭിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം തുടങ്ങിയത്. ആര്‍.ഡി.എക്‌സ് ചേര്‍ത്ത മിശ്രിതമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.
വിമാനത്താവളത്തിനു പുറത്ത് മതിലുകളില്‍ സ്ഥാപിച്ച സി.സി.ടിവി കാമറകള്‍ പരിശോധിച്ചെങ്കിലും അവയെല്ലാം റോഡുകളിലേക്കു തിരിച്ചുവച്ച നിലയിലായതിനാല്‍ കാര്യമൊന്നുമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."