ഉന്നത വിജയം നേടിയവരെ സിജി ജിദ്ദ അനുമോദിച്ചു
ജിദ്ദ: സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിദ്യാഭ്യാസ സാമൂഹ്യ വ്യാവസായിക രംഗത്തെ പ്രമുഖർ പങ്കെടുത്ത വിപുലമായ ചടങ്ങിൽ വെച്ച് സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്റർ അനുമോദിച്ചു.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളായ ഐ ഐ എസ് ജെ, ന്യൂ അൽ വുറൂദ്, ഡി പി എസ്, ദൗഅത്തുൽ ഉലൂം എന്നീ സ്കൂളുകളിൽ നിന്നും സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയികളായ റയാൻ മൊഹിദീൻ സോഹ ഖാൻ, ഡാനിഷ് ഖാൻ, ജിഹാൻ ഖാഡോ, വസിം ഡിപാർ, ആദിത്യ ഗായ്കേ, ഫിസ അഹ്മദ്, യഷ്ഫീൻ ഫാത്തിമ, സോബാൻ ഖാൻ എന്നിവരും പന്ത്രണ്ട് സയൻസ് സ്ട്രീമിൽ ജുവൈരിയ മുഹമ്മദ്, ശുഹൈബ്, അഹലാം സാഹിർ, മുഹമ്മദ് ഹാറൂൺ, അബ്ദുൽ സുബ്ഹാൻ എന്നിവരും കൊമേഴ്സിൽ മുസലഹുദീൻ, സാലിഹ താഹിർ, ഇനാസ് അക്താർ, മാനവ് നിശ്ചൽ, സാദ് ഖലിൽ, സദഫ് ഫാത്തിമ, ഹ്യുമാനിറ്റീസിൽ അവന്തിക മേനോൻ എന്നിവരുമാണ് സമ്മാനാർഹരായത്.
സിജി ഇന്റർനാഷണൽ ട്രഷററും ഇൻസാഫ് ടെക് എം. ഡി യുമായ കെ. ടി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൽമാരായ ഡോ. മുസഫർ ഹസൻ, വഫ സലീം, പീറ്റർ റൊണാൾഡ്, ന്യൂ അൽ വുറൂദ് മാനേജർ എസ്.എം നൗഷാദ്, ഡോ. കവിത, സഹ്റാനി ഗ്രൂപ്പ് ചെയർമാൻ റഹിം പട്ടർകടവൻ, റഷീദ് അമീർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
വിജയികൾക്കുള്ള മെമൻ്റോയും പ്രശസ്തി പത്രവും ഡോ. അബ്ദുല്ല, ഫാസ്‌ലിൻ ഖാദർ, അനീസ ബൈജു, ഇബ്‌റാഹീം ശംനാട്, വേങ്ങര നാസർ, കെ.എം. എ ലത്തീഫ് മാസ്റ്റർ, അബ്ദുൽ ഹഖീം, താഹിർ ജാവേദ്, റിൻസി ഫൈസൽ, മാജിദ കുഞ്ഞി, നിഖിത ഫസ്‌ലിൻ, ഇർഫാന സജീർ, അഷ്ഫാഖ് മേലേക്കണ്ടി, മുഹമ്മദലി ഓവിങ്ങൽ എന്നിവർ കൈമാറി. ഡോ. മുഹമ്മദ് ഫൈസൽ, പ്രീത എന്നിവർ അവതാരകരായിരുന്നു. ഇതോടൊപ്പം അറബിക് കാലിഗ്രഫിയിൽ മികച്ച സർഗ്ഗാത്മകത തെളിയിച്ച ആമിന മുഹമ്മദിനെ വേദിയിൽ വെച്ച് സിജി ഇന്റർനാഷണൽ മുൻ ചെയർമാൻ കെ.എം മുസ്തഫ ആദരിച്ചു.
മുഷ്‌റിഫയിലുള്ള സീസൺസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മുഹമ്മദ് ബൈജു സ്വാഗതവും റഫ്‌സീന അഷ്ഫാഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."