സമ്പൂര്‍ണ വൈദ്യുതീകരണം; ഓഫിസിലെ പ്രവര്‍ത്തനം താളംതെറ്റുന്നു
കുന്നുംകൈ: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടക്കുന്നതിനാല്‍ വൈദ്യുതി ഓഫിസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
2017 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കര്‍മ്മപദ്ധതിയുമായാണ് സര്‍ക്കാരും ഇലക്ട്രിസിറ്റി ബോര്‍ഡും തുടക്കമിട്ടിട്ടുള്ളത്. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കായി ഓഫിസിലെ മുഴുവന്‍ ജീവനക്കാരും ഇതിലേക്ക് ഇറങ്ങിയതോടെ സാധാരണക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് തടസം നേരിടുകയാണ്.
ഭീമനടി ഇലക്ട്രിക് സെക്ഷനിലെ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരാണ് പദ്ധതിയുടെ ആവശ്യങ്ങള്‍ക്ക് മാത്രം സമയം ചെലവഴിക്കുന്നത്. ലക്ഷ്യമിടുന്ന സമയത്തുതന്നെ സമ്പൂര്‍ണ വൈദ്യുതീകരണം സാധ്യമാക്കുവാനായി വൈദ്യുതി ലഭിക്കാത്തവരുടെ പട്ടിക തയാറാക്കല്‍ നടപടിയാണ് സെക്ഷന്‍ ഓഫിസുകളില്‍ തകൃതിയായി നടക്കുന്നത്.
ഇതുപ്രകാരം എല്ലാ പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണ ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് കെ.എസ്.ഇ.ബിയുടെ ഉദേശം.
ഈ മാസം 31 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും ഇതിനുശേഷം മറ്റുസേവനങ്ങള്‍ തുടരുമെന്നാണ് ഓഫിസിലെ ജീവനക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."