'നമുക്ക് ജാതിയില്ല' വിളംബരം ശതാബ്ദി സമ്മേളനം
കാഞ്ഞങ്ങാട്: ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി സമ്മേളനവും ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരണവും വിവിധ പരിപാടികളോടെ നടന്നു.
കാഞ്ഞങ്ങാട് നടന്ന ചടങ്ങ് ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ദേശീയ വൈസ് പ്രസിഡന്റ് പി.വി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. ജാതി, മത ചിന്തകള്‍ ഇല്ലാതെ ശ്രീനാരായണ ഗുരു തെളിച്ച വിശ്വമാനവികതയുടെ വഴികളിലൂടെ സമൂഹം സഞ്ചരിക്കാന്‍ വിമുഖത കാണിച്ചതാണ് തീവ്രവാദ ചിന്തകള്‍ക്കും മനുഷ്യകുലത്തില്‍ ഇന്ന് കാണുന്ന അപചയത്തിനും കാരണമായതെന്ന് അദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സംഘടനയുടെ കേന്ദ്ര ആസ്ഥാനത്തിന് സമീപം ശ്രീനാരായണ സര്‍വകലാശാല ആരംഭിക്കാന്‍ ഗ്ലോബല്‍ മിഷന്‍ നടപടി സ്വീകരിച്ചുവരികയാന്നെനും പി.വി ലക്ഷ്മണന്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് സമ്മേളനം ചര്‍ച്ച ചെയ്തു അംഗീകാരം നല്‍കി. യോഗത്തില്‍ ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഭാരവാഹികളായി കെ.ജി കൊടക്കാട് (മുഖ്യരക്ഷാധികാരി), ടി. ബാലകൃഷ്ണന്‍ എളേരി ( ജില്ലാ ചീഫ് കോഓഡിനേറ്റര്‍), പി.പി നാരായണന്‍ ചന്തേര ( ജില്ലാ കോഓഡിനേറ്റര്‍), അഡ്വ.കെ.സി ശശീന്ദ്രന്‍ കാഞ്ഞങ്ങാട് (പ്രസിഡന്റ് ), പി.സി വിശ്വംഭരന്‍ പണിക്കര്‍ തൃക്കരിപ്പൂര്‍, കെ. കുമാരന്‍ കാഞ്ഞങ്ങാട് ( വര്‍ക്കിങ് പ്രസിഡന്റുമാര്‍), ഉദിനൂര്‍ സുകുമാരന്‍ തൃക്കരിപ്പൂര്‍ ( ജില്ലാ ജനറല്‍ സെക്രട്ടറി), സി. കുമാരന്‍ മാസ്റ്റര്‍ നീലേശ്വരം, അഡ്വ. സതീശന്‍ കാഞ്ഞങ്ങാട്, പ്രമോദ് കരുവളം, കെ. ആനന്ദന്‍, കെ. രാഘവന്‍ ( വൈസ് പ്രസിഡന്റുമാര്‍ ) കെ. സുജിത്ത് കൊടക്കാട്, പി.പി രവി മാണിയാട്ട് (ജില്ലാ സെക്രട്ടറിമാര്‍), നാരായണന്‍ പള്ളിക്കാപ്പില്‍ (ജില്ലാ ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."