ഇടിത്തീയായി പാചക വാതക വില വര്‍ധനയും; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് കൂട്ടിയത് 25.50 രൂപ
ന്യൂഡല്‍ഹി: തുടര്‍ച്ചയാ ഇന്ധനവില വര്‍ധനക്കൊപ്പം കൂനിന്മേല് കുരുവായി രാജ്യത്ത് പാചകവാതക വിലയും. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപ. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും.
മാര്‍ച്ച് ഒന്നിനാണ് ഇതിന് മുന്‍പ് പാചകവാതക വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില കൊവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ വില വര്‍ധന ജനങ്ങള്‍ക്ക് ഇരുട്ടടി ആവുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ചത്. കൊവിഡും ലോക്ക്ഡൗണും കാരണം ദുരിതത്തിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."