HOME
DETAILS

പ്രതീക്ഷകള്‍ പകര്‍ന്ന് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കാം

  
backup
September 09 2022 | 19:09 PM

today-article-failed-condition2022

തോറ്റുപോയ മനുഷ്യരുടെ പരാജയ പ്രഖ്യാപനങ്ങളായി ആത്മഹത്യകള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുപതു പേര്‍ ആത്മഹത്യാ പ്രവണതയുമായി ജീവിക്കുന്നുണ്ടെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ജനങ്ങളുടെ മാനസികാരോഗ്യം തകരുന്നതിന്റെ സൂചകമാണ് ആത്മഹത്യകളുടെ എണ്ണം. മാനസികാരോഗ്യ രംഗത്ത് ബോധപൂര്‍വമായ ചുവടുകള്‍വച്ചേ ആത്മഹത്യകളെ പ്രതിരോധിക്കാനാകൂ.

ജീവിതത്തെക്കുറിച്ച് നിരാശ ബാധിച്ചവരാണ് ആത്മഹത്യ ചെയ്യുന്നത്. 'പ്രവൃത്തികളിലൂടെ പ്രതീക്ഷകള്‍ നിര്‍മ്മിച്ച്' കൊണ്ടാണ് ആത്മഹത്യകളെ പ്രതിരോധിക്കേണ്ടത്. ജീവിതനിരാശ ബാധിച്ച ഒരാള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുക എന്നതാണ് ആത്മഹത്യയെ പ്രതിരോധിക്കാനുള്ള പോംവഴി. നമ്മളവരെ പരിഗണിക്കുന്നുണ്ടെന്നും അവരെ സഹായിക്കാന്‍ തയാറാണെന്നും ബോധ്യപ്പെടുത്തണം. അതിനുവേണ്ടി നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ ഏറെ ശ്രമകരമായേക്കാം. ചിലപ്പോള്‍ വളരെ ചെറുതായേക്കാം. പരാജയപ്പെട്ടുവെന്ന് സ്വയം തോന്നുന്ന നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണ്. അത്തരമാളുകള്‍ നമ്മുടെ കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, അയല്‍പ്പക്കങ്ങളില്‍, സൗഹൃദവലയങ്ങളില്‍ ഉണ്ടായിരിക്കാം.


ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്ന കാര്യങ്ങള്‍ ഇല്ലാതെയാകുമ്പോഴാണ് മനുഷ്യര്‍ മരണത്തിലേക്കുള്ള വഴികളെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്. മതത്തെയും വിശ്വാസത്തെയും പൂര്‍ണാര്‍ഥത്തില്‍ പുല്‍കിയ ജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് വളരെ കുറവാണ്. ആത്മഹത്യ പാപമാണെന്ന മതവിശ്വാസം ആത്മഹത്യകളെ പ്രതിരോധിക്കുന്നുണ്ട്. മനുഷ്യന് പ്രതീക്ഷകള്‍ നല്‍കുന്നിടത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളായി മതവും തത്വചിന്തയും കലയും മനശ്ശാസ്ത്രവും സമര്‍പ്പിത സേവനമാണ് നടത്തിയിട്ടുള്ളത്. മനുഷ്യര്‍ക്കിടയില്‍ സന്തോഷം വളര്‍ത്തുന്നതിനെക്കാള്‍ വേദനിക്കുന്നവന് സാന്ത്വനമേകാനാണ് മതങ്ങളും തത്വചിന്തയും പ്രവര്‍ത്തിച്ചിട്ടുള്ളത്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫ. മാര്‍ട്ടിന്‍ സെലഗ് മെന്‍ പോസിറ്റീവ് സൈക്കോളജി എന്ന ആശയം തന്നെ മുന്നോട്ടുവച്ചു. മനുഷ്യജീവിതത്തില്‍ പരാജയങ്ങള്‍ രൂപപ്പെടുത്തുന്നതോ ആഘാതങ്ങള്‍ കാരണമോ ആയി വ്യക്തികള്‍ സ്വയം ആര്‍ജിച്ചെടുക്കുന്ന നിസ്സഹായാവസ്ഥയെ (Learned Helplessness) മാര്‍ട്ടിന്‍ സെലഗ് മെന്‍ വിശദീകരിക്കുന്നുണ്ട്. മുന്നോട്ടുപോകാന്‍ സാധ്യമായ വഴികള്‍ ഉണ്ടായിരുന്നിട്ടും അത് വിശ്വസിക്കാന്‍ തയാറാകാത്ത അവസ്ഥയാണ് ആര്‍ജിച്ചെടുക്കുന്ന നിസ്സഹായാവസ്ഥ. ഈ നിസ്സഹായാവസ്ഥയില്‍ നിന്ന് മനുഷ്യനെ കൈപ്പിടിച്ചുയര്‍ത്തുന്നിടത്താണ് ആത്മഹത്യാ പ്രതിരോധം ആരംഭിക്കുന്നത്.
ജീവിക്കാന്‍ പ്രചോദനം നല്‍കുക
ആത്മഹത്യയെ പ്രതിരോധിക്കാനുള്ള ഏക ആശയം മനുഷ്യന് ജീവിക്കാനുള്ള പ്രചോദനം നല്‍കുക എന്നതാണ്. ആത്മഹത്യകളെ പ്രതിരോധിക്കുക എന്നത് പലപ്പോഴും അസാധ്യമാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസികസംഘര്‍ഷങ്ങളെയും സാഹചര്യങ്ങളെയുമാണ് നാം മാറ്റിപ്പണിയേണ്ടത്. ജീവിക്കാന്‍ പ്രചോദനവും ആഗ്രഹവുമുള്ള വ്യക്തി ജീവിതം സ്വയം അവസാനിപ്പിക്കില്ല എന്നത് അടിസ്ഥാന യാഥാര്‍ഥ്യമാണ്.
മനുഷ്യജീവിതത്തിന്റെ മൂല്യങ്ങളെയും സ്വഭാവശേഷികളെയും ബലപ്പെടുത്തുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് മാര്‍ട്ടിന്‍ സെലഗ് മെന്‍ പോസിറ്റീവ് സൈക്കോളജി എന്ന ആശയം രൂപപ്പെടുത്തിയത്. മാനസികമായ ഗുണങ്ങളെ തിരിച്ചറിയുകയും നിര്‍മിച്ചെടുക്കുകയും ചെയ്യുന്നതില്‍ പോസിറ്റീവ് സൈക്കോളെജി ഊന്നല്‍ നല്‍കുന്നു. ജീവിതത്തിന്റെ അര്‍ഥശൂന്യതയെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. കുടുംബബന്ധങ്ങള്‍, മൂല്യങ്ങള്‍ എന്നിവയെ നിരാകരിക്കുന്ന ആശയങ്ങള്‍ നമ്മുടെ ചുറ്റുപാടുകളില്‍ വളരാന്‍ ശ്രമിക്കുന്നുണ്ട്.

മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ആശയങ്ങളാണ് വളരേണ്ടത്. ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ ആശയങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വാസത്തിലും എല്ലാം ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ആശയങ്ങളില്‍ ജൈവികമായി തന്നെ നിലനില്‍ക്കുന്നുണ്ട്. അവയെ കൂടുതല്‍ ഉജ്വലമാക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
വിഷാദവും ഉത്കണ്ഠയും വളര്‍ന്ന് ആത്മഹത്യയിലേക്ക് വളരുന്ന സാഹചര്യത്തില്‍ നിന്ന് സഹജീവികളെ മോചിപ്പിച്ചെടുക്കുക എന്നത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നിസ്സാരമായ കാര്യത്തിനാണ് അയാള്‍ ആത്മഹത്യ ചെയ്തതെന്ന് നമുക്ക് പറയാം. എന്നാല്‍ ആ നിസ്സാരമായ നിസ്സഹായാവസ്ഥയില്‍ നിന്ന് അയാളെ മോചിപ്പിക്കാന്‍ ആത്മഹത്യ ചെയ്യുന്നതുവരെ നമ്മള്‍ സന്നദ്ധരായില്ല എന്ന് കൂടി അര്‍ഥമുണ്ട്. നിസ്സഹായനായി ഒറ്റപ്പെട്ട് പോയവര്‍ക്ക് ഒപ്പം നിന്ന് ഉപാധികളില്ലാതെ അവരുടെ സുഹൃത്താവുക. സമൂഹത്തിന്റെ മാനസികാരോഗ്യം ശക്തിപ്പെടുത്താന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago