HOME
DETAILS

സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു; കേരളം 12ാം സ്ഥാനത്ത്

  
backup
September 11, 2022 | 3:50 AM

kerala-cyber-crime-kerala631232022

കൊച്ചി: രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധന. 2019 – 2021 കാലയളവില്‍ സൈബര്‍ പരാതികളുടെ എണ്ണത്തില്‍ 105 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പുതിയ കണക്ക്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതുമാണ്.
ഇരകളാകുന്നവരില്‍ അധികവും സ്ത്രീകളോ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളോ ആണെന്നതും ശ്രദ്ധേയമാണ്.
കൊവിഡാനന്തര കാലത്ത് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെയാണ് കേസുകളുടെ കാര്യത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതെന്നാണ് സൈബര്‍രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2019ല്‍ 44,735 കേസുകളായിരുന്നെങ്കില്‍ 2021ല്‍ 52,974 ആയി ഉയര്‍ന്നു. സൈബര്‍ ക്രൈം നിരക്ക് ജനസംഖ്യാനുപാതികമായി കണക്കാക്കുമ്പോള്‍ 13,671.9 ആയി വര്‍ധിച്ചിരിക്കുകയാണ്. 2021ല്‍ സൈബര്‍ കേസുകളില്‍ കോടതികളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ നിരക്കാവട്ടെ 33.6 ശതമാനം മാത്രമാണ്. സൈബര്‍ കേസുകളുടെ കാര്യത്തില്‍ മുന്നില്‍ തെലങ്കാനയാണ്.


10,303 കേസുകളാണ് 202021 കാലയളവില്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് യു.പിയും ( 8,829 ) മൂന്നാം സ്ഥാനത്ത് കര്‍ണാടകയുമാണ് (8,829 ). 5,564 കേസുകളാണ് മഹാരാഷ്ട്രയില്‍. കേരളം സൈബര്‍ കേസുകളുടെ കാര്യത്തില്‍ 12ാം സ്ഥാനത്താണ്. 626 കേസുകളാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019ല്‍ 307 ആയിരുന്ന സൈബര്‍ ക്രൈം നിരക്ക് 2021ല്‍ ഇരട്ടിയായി മാറി.
കേരളത്തില്‍ 2019 മുതല്‍ സൈബര്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതായിട്ടാണ് പൊലിസിന്റെയും കണക്കുകള്‍. 2021ലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 ജൂലൈ വരെ മാത്രം 440 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അസം (4,846), ഒഡിഷ (2,037), ആന്ധ്രാപ്രദേശ് (1,875), ഗുജറാത്ത് (1,536). രാജസ്ഥാന്‍ (1,504), ബിഹാര്‍ (1,413), തമിഴ്‌നാട് (1,076), ജാര്‍ഖണ്ഡ് (953), ഉത്തരാഖണ്ഡ് (718) എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.
ഏറ്റവും കുറവ് നാഗാലാന്‍ഡിലാണ്. ശരാശരി നിരക്ക് എട്ട് മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന നഗരം ബംഗളൂരുവാണ്. 6,423 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. മറ്റുനഗരങ്ങളേക്കാള്‍ പലമടങ്ങ് കൂടുതലാണ് ബംഗളൂരുവില്‍.


ഹൈദരാബാദില്‍ 3,303, മുംബൈയില്‍ 2,883 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ നഗരങ്ങളായ കൊച്ചിയിലും കോഴിക്കോട്ടും മറ്റു നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകള്‍ കുറവാണ്.
എന്നാല്‍, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശങ്ങളില്‍ മുന്നില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ്. ഇവിടെ 356 സൈബര്‍ കേസുകളുണ്ട്. ലക്ഷദ്വീപിലും മറ്റു കേന്ദ്രഭരണപ്രദേശങ്ങളിലും സൈബര്‍ കേസുകള്‍ കുറവാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  9 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  9 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  9 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  9 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  9 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  9 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  9 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  9 days ago