'ഒരു തമിഴത്തി കുട്ടിയെ കെട്ടിച്ചു തന്നാലോ' രാഹുലിനോട് സ്ത്രീ തൊഴിലാളികളുടെ ചോദ്യം
കന്യാകുമാരി: 'ഒരു തമിഴത്തി കുട്ടിയെ കെട്ടിച്ചു തന്നാലോ' തമിഴ്‌നാട്ടിലെ ഒരു പറ്റം സ്ത്രീ തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ച ചോദ്യമാണ്. മറുപടിയായി രാഹുലിന്റെ സ്വതസിദ്ധമായ ചിരി. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ രസകരമായ ഈ അനുഭവം പങ്കുവെച്ചത്.
സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള ആളുകളുമായി സംവദിച്ചാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുമ്പോട്ടു പോകുന്നത്. കര്‍ഷകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരേയും ചേര്‍ത്തു പിടിച്ചും പറയാനുള്ളതെല്ലാം കേട്ടുമാണ് രാഹുലിന്റെ യാത്ര.
ശനിയാഴ്ച ഉച്ച തിരിഞ്ഞ് കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി സംസാരിക്കവെയാണ് സംഭവം. സംസാരിച്ച് സംസാരിച്ച് അതങ്ങ് കല്യാണാലോചനയിലെത്തി.
'നിങ്ങള്‍ക്ക് തമിഴ്‌നാടിനെ വലിയ ഇഷ്ടമാണെന്നറിയാം. ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം' എന്നായി തൊഴിലാളികള്‍. രാഹുലിന് ആ ചോദ്യം ഏറെ ഇഷ്ടമായെന്നും ഈ ഫോട്ടോ അതാണ് കാണിക്കുന്നതെന്നും സംഭവത്തില്‍ ചിത്രം പങ്കുവച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
A hilarious moment from day 3 of #BharatJodoYatra
— Jairam Ramesh (@Jairam_Ramesh) September 10, 2022
During @RahulGandhi’s interaction with women MGNREGA workers in Marthandam this afternoon, one lady said they know RG loved Tamil Nadu & they’re ready to get him married to a Tamil girl! RG looks most amused & the photo shows it! pic.twitter.com/0buo0gv7KH
അമ്പത്തിരണ്ടുകാരനായ രാഹുല്‍ ഗാന്ധി അവിവാഹിതനാണ്. തമിഴ്‌നാട്ടിലെ പര്യടനം കഴിഞ്ഞ രാഹുല്‍ ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിലെത്തി. കെപിസിസി, എഐസിസി ഭാരവാഹികളും എംപിമാരും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു.
കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."