HOME
DETAILS

മാറിമറിഞ്ഞ് ടെസ്റ്റ് പോസിറ്റിവിറ്റി: എ കാറ്റഗറി പകുതിയായി

  
backup
July 02, 2021 | 9:06 PM

213521231-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ ആശ്വാസകരമായ സൂചന നല്‍കിയ ടെസ്റ്റ് പോസിറ്റിവിറ്റി കണക്കുകള്‍ ഒരാഴ്ചയ്ക്കിടെ മാറിമറിഞ്ഞു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തില്‍ താഴെയുള്ള എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു.
കഴിഞ്ഞ 23ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ലിസ്റ്റില്‍ 313 തദ്ദേശ സ്ഥാപനങ്ങളായിരുന്നു എ കാറ്റഗറിയിലുണ്ടായിരുന്നത്. എന്നാല്‍ ജൂണ്‍ 30ന് പുറത്തിറക്കിയ ലിസ്റ്റില്‍ 143 സ്ഥാപനങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടത്.


കൊവിഡ് വ്യാപനം അതിതീവ്രമാണെന്ന് സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിലെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ 88 സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്. കഴിഞ്ഞ ലിസ്റ്റില്‍ അത് 24 മാത്രമായിരുന്നു. കൊവിഡ് വ്യാപനം കൂടുതലാണെന്നു സൂചിപ്പിക്കുന്ന സി കാറ്റഗറിയിലും (ടെസ്റ്റ് പോസിറ്റിവിറ്റി 12നും 18നുമിടയില്‍) വര്‍ധനവുണ്ടായി. കഴിഞ്ഞ ലിസ്റ്റില്‍ 152 ആയിരുന്നത് ഇപ്പോള്‍ 293 ആയാണ് വര്‍ധിച്ചത്. നിലവില്‍ ഡി കാറ്റഗറിയില്‍ മുന്‍പന്തിയില്‍ പാലക്കാട് ജില്ലയാണ്. 22 തദ്ദേശസ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.
തിരുവനന്തപുരം (13), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (2), കോട്ടയം (1), ഇടുക്കി (2), എറണാകുളം (8), തൃശൂര്‍ (2), മലപ്പുറം (12), കോഴിക്കോട് (2), വയനാട് (2), കണ്ണൂര്‍ (4), കാസര്‍കോട് (8) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഡി കാറ്റഗറിയുടെ എണ്ണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; കൈപ്പത്തിയുടെ നാട്ടിൽ കോൺഗ്രസ് സംപൂജ്യർ

Kerala
  •  a minute ago
No Image

എസ്.ഐ.ആർ; 1,29,836 വോട്ടർമാർ പുറത്തേക്ക്; ഇവർ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർ, എണ്ണം ഇനിയും ഉയരും

Kerala
  •  9 minutes ago
No Image

ഒടുവിൽ കളംമാറ്റി; മംദാനിക്ക് കീഴില്‍ ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ സംതൃപ്തനെന്ന് ട്രംപ്; വാനോളം പുകഴ്ത്തല്‍

International
  •  16 minutes ago
No Image

പാലക്കാട് സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

obituary
  •  14 minutes ago
No Image

യുഎഇയുടെ ഹബീബ് അല്‍ മുല്ലക്ക് ഇന്ത്യയില്‍ കണ്ണ്; മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആരംഭിച്ചു

Business
  •  20 minutes ago
No Image

ട്രംപുമായി അഭിപ്രായ ഭിന്നത; പ്രചാരണത്തിന് നേതൃത്വം നല്‍കിയ മജോരി ടെയ്‌ലര്‍ ഗ്രീന്‍ രാജിവയ്ക്കുന്നു

International
  •  23 minutes ago
No Image

ഡിസംബര്‍ ആറിന് ബാബരി മസ്ജിദിന് തറക്കല്ലിടും: തൃണമൂല്‍ എം.എല്‍.എ

National
  •  36 minutes ago
No Image

അല്‍ഫലാഹ് ചാന്‍സിലറുടെ തറവാട് പൊളിക്കാനുള്ള നീക്കത്തിന് സ്റ്റേ

National
  •  44 minutes ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

ലോകത്തെ ഏറ്റവും വലിയ സൗജന്യ സാമൂഹിക പരിപാടിയായ ദുബൈ റണ്‍ ഇന്ന്; മെട്രോ സമയക്രമം നീട്ടി

latest
  •  an hour ago