HOME
DETAILS

കണ്ണൂര്‍ സിറ്റി മാലിന്യ സിറ്റി

  
backup
August 24, 2016 | 7:53 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af



കണ്ണൂര്‍ സിറ്റി: കോര്‍പറേഷന്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ അവതാളത്തിലായി. കണ്ണൂര്‍ സിറ്റി, തയ്യില്‍, നീര്‍ച്ചാല്‍ മരക്കാര്‍കണ്ടി, താഴെത്തെരു, ചിറക്കല്‍കുളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വഴിയോരങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളും ഇടവഴികളും മാലിന്യം തള്ളല്‍ കേന്ദ്രമായി മാറി. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി റോഡരികിലേക്ക് തള്ളുകയാണ് പതിവ്. പട്ടികജാതി ഫ്‌ളാറ്റിനു സമീപത്തായിരുന്നു ഈ പ്രദേശത്തെ മാലിന്യം കൂട്ടിയിട്ടിരുന്നത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഇവിടെ മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലാതെ കോര്‍പറേഷന്‍ വെട്ടിലായി. മാലിന്യം തള്ളാന്‍ മറ്റൊരു സ്ഥലം കണ്ടെത്താത്തതാണ് പ്രശ്‌നം ഗുരതരമാവാന്‍ കാരണം.
ഹോട്ടലുകളിലെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും അറവുശാലകളിലെയും മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത് നായയും പക്ഷികളും വലിച്ച് റോഡിന് നടുവില്‍ കൊണ്ടിടുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങില്‍  പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയരികില്‍ വലിച്ചെറിയുന്ന മാലിന്യം നാട്ടുകാര്‍ തന്നെ കത്തിച്ചു കളയാറുണ്ട്.  തയ്യില്‍ ജുമാമസ്ജിദിന് സമീപത്തെ റോഡരികിലുള്ള മാലിന്യം ഓവുചാലിലും നിറഞ്ഞിരിക്കുകയാണ്. മഴവെള്ളത്തില്‍ കുതിര്‍ന്ന് രോഗം വിളിച്ചുവരുത്തുകയാണ് ഇത്. റോഡിനിരുവശവും നിരവധി വീടുകളാണുള്ളത്. ഇവര്‍ക്കൊക്കെ മാലിന്യം ആരോഗ്യഭീഷണിയായിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം റോഡിലൂടെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണ് നാട്ടുകാര്‍ക്ക്. മരക്കാര്‍കണ്ടിയില്‍ വൈദ്യതി തൂണുകള്‍ ഓവുചാലില്‍ സ്ഥാപിച്ചത് ഓവുചാലിന്റെ ഒഴുക്കിനെയും ബാധിച്ചിട്ടുണ്ട്. ഇതുകാരണം മാലിന്യങ്ങള്‍ ഓവുചാലില്‍ തന്നെ കെട്ടികിടക്കുകയാണ്. വലിപ്പമില്ലാത്ത റോഡിന്റെ പകുതിയിലേറെ ഭാഗവും മാലിന്യം കൊണ്ടു നിറഞ്ഞു. നിരവധി തവണ കോര്‍പറേഷന്‍ അധികൃതരെയും കൗണ്‍സലറെയും അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ അരോപിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  12 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  12 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  12 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  12 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  12 days ago
No Image

നെയ്യാറ്റിൻകരയിൽ ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം: യുവാവ് കുത്തേറ്റ് മരിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാല് പേർ കസ്റ്റഡിയിൽ

Kerala
  •  12 days ago
No Image

ലോകകപ്പ് നേടാനാകാത്ത തലമുറയായി നമ്മൾ ഒതുങ്ങി; ആരാധകരോട് കണ്ണീരോടെ മാപ്പ് ചോദിച്ച് സൂപ്പർ താരം

Football
  •  12 days ago
No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  12 days ago
No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  12 days ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  12 days ago