HOME
DETAILS

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

  
January 24, 2026 | 7:26 AM

Harbhajan Singh has heaped praise on Indian opener Abhishek Sharma

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ക്രിസ് ഗെയ്ൽ ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ വെടിക്കെട്ട് താരങ്ങളുമായി അഭിഷേകിനെ താരതമ്യം ചെയ്തുകൊണ്ടാണ് ഹർഭജൻ സംസാരിച്ചത്. സിക്‌സറുകൾ നേടാനുള്ള അഭിഷേകിന്റെ കഴിവിനെയും ഹർഭജൻ പ്രശംസിച്ചു. 

''അഭിഷേക് ശർമ്മ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. ഓസ്‌ട്രേലിയക്കായി മാക്‌സ്‌വെൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ധാരാളം സിക്‌സറുകൾ നേടി. ക്രിസ് ഗെയ്ൽ ഒരു വലിയ പേരാണ്. അദ്ദേഹം എളുപ്പത്തിൽ സിക്‌സറുകൾ അടിക്കുന്നുണ്ട്. ഇവരെല്ലാം അവരുടെ ശക്തികൊണ്ടാണ് സിക്സുകൾ നേടുന്നത്. അഭിഷേകിന് ഒരുപാട് സമയവും കരുത്തുമുണ്ട്. വളരെ ചെറുപ്പം മുതലേ അവൻ ചെയ്യുന്ന കാര്യങ്ങൾ ഈ ആളുകൾ നേടിയത് പോലെയാവും. അവർ കളിച്ച അത്ര മത്സരങ്ങൾ വരെ അവൻ കളിച്ചാൽ അവൻ ഗെയ്ൽ, മാക്‌സ്‌വെൽ എന്നിവരേക്കാൾ മുന്നിലെത്തും'' ഹർഭജൻ സിങ് പറഞ്ഞു. 

റായ്പൂരിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മത്സരത്തിലെ ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ടി-20യിൽ 5000 റൺസ് പൂർത്തിയാക്കാനും അഭിഷേക് ശർമയ്ക്ക് സാധിച്ചു.

കുട്ടിക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറി. 172.48 പ്രഹരശേഷിയിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 167.61 സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് അഭിഷേക് ശർമ്മയുടെ ഈ നേട്ടം. 

ഇതിന് പുറമെ മറ്റൊരു റെക്കോർഡും അഭിഷേക് കൈവരിച്ചു. ടി-20യിൽ ഏറ്റവും കൂടുതൽ ഇന്നിങ്‌സുകളിൽ എട്ടോ അതിലധികമോ സിക്സുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും അഭിഷേകിന് സാധിച്ചു. ഇത് നാലാം തവണയാണ് അഭിഷേക് ഒരു ഇന്നിങ്സിൽ ഇത്രയധികം സിക്സുകൾ നേടുന്നത്. മൂന്ന് ഇന്നിങ്‌സുകളിൽ നിന്നും എട്ടിലധികം സിക്സുകൾ സ്വന്തമാക്കിയ രോഹിത് ശർമ്മ, സഞ്ജു സാംസൺ എന്നിവരെ മറികടന്നാണ് അഭിഷേക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 

Former Indian spinner Harbhajan Singh has heaped praise on Indian opener Abhishek Sharma. Harbhajan spoke by comparing Abhishek with firepower players like Chris Gayle and Glenn Maxwell. Harbhajan also praised Abhishek's ability to hit sixes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  2 hours ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  3 hours ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  3 hours ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  3 hours ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  3 hours ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  3 hours ago
No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  4 hours ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  4 hours ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  4 hours ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  4 hours ago