നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല
ന്യൂസിലാൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. റായ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് കിവീസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാർ യാദവും സംഘവും 15.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
ടി-20യിൽ ഇത് 45ാം തവണയാണ് ഇന്ത്യ 200+ റൺസ് നേടുന്നത്. ഇന്ത്യ 200 കടന്ന ഈ കണക്കുകളോടൊപ്പം മറ്റൊരു രസകരമായ കണക്കുകൾ കൂടിയാണ് ഏറെ ശ്രേദ്ധയമായത്. ഇന്ത്യ 45 തവണ കുട്ടിക്രിക്കറ്റിൽ 200 കടന്നപ്പോൾ നാല് രാജ്യങ്ങളും കൂടി ചേർന്നാണ് 45 തവണ 200+ റൺസ് സ്കോർ ചെയ്തത്. പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെല്ലാം ചേർന്നാണ് ഇന്ത്യയുടെ ഈ കണക്കുകൾക്കൊപ്പം എത്തിയിരിക്കുന്നത്.
ടി-20യിലെ ഏറ്റവും വേഗതയേറിയ 200+ ചെയ്‌സിങ് ആണ് ഇന്ത്യ നടത്തിയത്. പാകിസ്താന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്. ന്യൂസിലാൻഡിനെതിരെ 16 ഓവറിൽ 205 റൺസായിരുന്നു പാകിസ്താൻ പിന്തുടർന്ന് വിജയിച്ചത്. വെറും നാല് പന്തുകൾ പാകിസ്താനെക്കാൾ കുറച്ചു കളിച്ചുകൊണ്ടാണ് ഇന്ത്യ റെക്കോർഡ് ചെയ്‌സിങ് നടത്തിയത്. വെസ്റ്റ് ഇൻഡീസിനെതിരെ 16.1 ഓവറിൽ 215 റൺസ് ചെയ്‌സ് ചെയ്ത ഓസ്ട്രേലിയയാണ് മൂന്നാമതുള്ളത്.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷാന്റെയും വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 37 പന്തിൽ ഒമ്പത് ഫോറുകളും നാല് സിക്സുകളും അടക്കം പുറത്താവാതെ 82 റൺസാണ് സ്‌കൈ നേടിയത്. 32 പന്തിൽ 76 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. 11 ഫോറുകളും ആറ് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ശിവം ദുബെ 18 പന്തിൽ പുറത്താവാതെ 36 റൺസും നേടി വിജയത്തിൽ നിർണായകമായി.
India registered a convincing seven-wicket win over New Zealand in the second T20I. Batting first, the Kiwis scored 208 runs for the loss of six wickets in 20 overs in the match played in Raipur. In reply, Suryakumar Yadav and his team easily chased down the target for the loss of three wickets in 15.2 overs. This is the 45th time India has scored 200+ runs in T20Is. Along with these figures of India crossing 200, another interesting figure is also worth mentioning.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."