'ഹമാസ് തീ ബലൂണ്‍ വിട്ടു': ഗസ്സയില്‍ വീണ്ടും ഇസ്റാഈല്‍ വ്യോമാക്രമണം
ഗസ്സ: അര്‍ധരാത്രിയില്‍ ഗസ്സയിലേക്ക് ഇസ്റാഈല്‍ വ്യോമാക്രമണം നടത്തി. തീപിടിപ്പിച്ച ബലൂണ്‍ ഗസ്സയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയെന്നാരോപിച്ചാണ് ഇസ്റാഈല്‍ ആക്രമണം.
ഹമാസിന്റെ കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്റാഈല്‍ സേന അവകാശപ്പെട്ടു. ഹമാസിന്റെ ആയുധനിര്‍മാണ ശാലയും റോക്കറ്റ് ലോഞ്ചറും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു.
സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ ബലൂണ്‍ പറത്തുവിട്ടത് ആരാണെന്നും വ്യക്തമല്ല. ചെയ്തത് ഹമാസാണെന്നാണ് ഇസ്റാഈലിന്റെ വാദം.
11 ദിവസം നീണ്ട ആക്രമണത്തിന് വിരാമമിട്ട് ആഴ്ചകള്‍ പിന്നിടുന്നതിനിടെയാണ് പ്രദേശം സംഘര്ഷാവസ്ഥയിലാവുന്നത്. അന്നത്തെ ഇസ്റാഈല്‍ ആക്രമണത്തില്‍ 66 കുട്ടികളടക്കം 260 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് തിരിച്ചടിയില്‍ 13 ഇസ്റാഈലികളും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."