തെരുവുനായ ശല്യം; പദ്ധതി വിലയിരുത്താൻ നാലംഗ സമിതി
തിരുവനന്തപുരം • സംസ്ഥാനത്തെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ നാലംഗ സമിതി രൂപീകരിക്കും.
കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയരക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടർ എന്നിവരടങ്ങുന്ന സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ പദ്ധതിനിർവഹണം നടത്തുക. നായ്ക്കൾക്ക് വാക്‌സിൻ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ആഴ്ചയിലൊരിക്കൽ റിവ്യൂ നടത്തും.
തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിൽ കൈക്കൊണ്ട സർക്കാർ തീരുമാനങ്ങൾ ഇന്നലെ ചേർന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കലക്ടർമാരുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചർച്ച ചെയ്തു. മന്ത്രിമാരായ എം.ബി രാജേഷും കെ. രാജനും യോഗത്തിൽ പങ്കെടുത്തു.
മനുഷ്യർക്ക് കൂടുതൽ കടിയേറ്റ സ്ഥലങ്ങൾ സംബന്ധിച്ചുള്ള വിവരം ആരോഗ്യവകുപ്പ് തദ്ദേശ വകുപ്പിന് കൈമാറി. മൃഗങ്ങൾക്ക് കടിയേറ്റ സ്ഥലങ്ങൾ സംബന്ധിച്ചുള്ള കണക്കെടുപ്പ് മൃഗസംരക്ഷണ വകുപ്പും ആരംഭിച്ചു. ഇത് അടുത്ത ദിവസം തന്നെ കൈമാറിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."