HOME
DETAILS

സമഗ്ര കുടിവെള്ള പദ്ധതി; പ്രാരംഭഘട്ടം തുടങ്ങി

  
backup
August 24, 2016 | 8:06 PM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa



മേപ്പാടി: മൂന്ന് പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യവുമായി ആവിഷ്‌കരിച്ച കാരാപ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രാരംഭഘട്ട നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പെടുന്ന നത്തംകുനിയിലാണ് കിണര്‍ നിര്‍മാണം തുടങ്ങിയത്.
കാരാപ്പുഴ പദ്ധതി പ്രദേശത്താണ് കിണര്‍ കുഴിക്കുന്നത്. ശുചീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിലെ അനിശ്ചിതത്വങ്ങളാണ് പദ്ധതി ഇത്രയും വൈകാന്‍ പ്രധാന കാരണം. പൂത്തകൊല്ലി എസ്റ്റേറ്റിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി കണ്ടെത്തിയത്. എന്നാല്‍ ഭൂമിയേറ്റെടുക്കുന്നതിലുള്ള നിയമ തടസങ്ങള്‍ പദ്ധതിയെ ബാധിക്കുകയായിരുന്നു. ഇതോടെ അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താന്‍ അടിയന്തര നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വൈത്തിരി, മൂപ്പൈനാട്, മേപ്പാടി എന്നീ മൂന്ന് പഞ്ചായത്തുകളിലേക്കാണ് പദ്ധതി പ്രകാരം കുടിവെള്ളമെത്തുക. ഓരോ വേനലിലും വരള്‍ച്ച കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  a month ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  a month ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  a month ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  a month ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a month ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a month ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a month ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a month ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a month ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a month ago