HOME
DETAILS

മീനങ്ങാടി ജി.എച്ച്.എസ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം 26ന്

  
backup
August 24, 2016 | 8:07 PM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d


കല്‍പ്പറ്റ: മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 26ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം രൂപയും, നബാര്‍ഡിന്റെ 70 ലക്ഷം രൂപയും എം.എസ്.ഡി.പി പദ്ധതിയില്‍ നിന്നുള്ള 40 ലക്ഷം രൂപയും ഉപയോഗിച്ചു നിര്‍മിച്ച മൂന്ന് കെട്ടിടങ്ങളുടെയും, ജില്ലാ പഞ്ചായത്തിന്റെയും പി.ടി.എയുടെയും ധനസഹായത്തോടെ നവീകരിച്ച സ്‌കൂള്‍ പ്രവേശന കവാടം, ചുറ്റുമതില്‍, ലൈബ്രറി, ലബോറട്ടറി എന്നിവയുടെയും ഉദ്ഘാടനങ്ങളാണ് നടക്കുക.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, ജില്ലാ പഞ്ചായത്തംഗം ഡി. ഓമന, മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ വിവിധ കെട്ടിട സമുച്ചയങ്ങളുടെയും, ലാബ്, ലൈബ്രറി എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കും. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ അധ്യക്ഷയാകും.
ഹയര്‍ സെക്കന്‍ഡറി കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തും. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എന്‍ ബാബുരാജന്‍ സര്‍വിസില്‍ നിന്നും വിരമിച്ച മുന്‍ പ്രധാനാധ്യാപകരെ ആദരിക്കും.
പി. വാസുദേവന്‍, ലിസി പൗലോസ്, വി. സുരേഷ്, റെജിമോള്‍, മിനി ജോണ്‍സണ്‍, മിനി സാജു, ശോഭ സുരേഷ്, സി. അനില്‍കുമാര്‍, പി.സി. മോഹനന്‍, ബേബി വര്‍ഗീസ് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീജ രഘുനാഥ്, പി.ടി.എ പ്രസിഡന്റ് പി.വി വേണുഗോപാല്‍, ഒ.വി പവിത്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബാവ കെ. പാലുകുന്ന് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago