സമസ്ത സന്ദേശ യാത്ര തമിഴകത്തിന്റെ മനസറിഞ്ഞ് ട്രിച്ചിയിൽ
ഇസ്മാഈൽ അരിമ്പ്ര
ട്രിച്ചി • ഇസ് ലാമിക സംസ്കരണത്തിന്റെ സന്ദേശ വാഹകരായെത്തിയ സൂഫി ഹസ്റത്ത് തബലുൽ ആലം ബാദ്ഷ നത്ഹർ വലി ഹുസൈൻ സുഹ്റവർദിയുടെ ആത്മീയ ഭൂമികയായ തൃശ്ശ്നാപള്ളിയിൽ സമസ്ത തമിഴ്നാട് സന്ദേശയാത്രക്ക് പ്രൗഢ വരവേൽപ്പ്.
ഹസ്റത്ത് തബലുൽ ആലം ബാദ്ഷ അന്ത്യവിശ്രമം കൊള്ളുന്ന ദർഗയിൽ ഇന്നലെ വൈകീട്ട് സന്ദേശയാത്രയെത്തി. സിയാറത്തിന് സാബിഖ് അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ദർഗ എക്സിക്യുട്ടീവ് ട്രസ്റ്റി മുഹമ്മദ് ഗൗസിന്റെ നേതൃത്വത്തിൽ സമസ്ത കേരളാ ജംഇയ്യതുൽ ഉലമാ നേതാക്കളെ സ്വീകരിച്ചു.വൈകീട്ട് ഏഴിന് ട്രിച്ചിയിൽ നടന്ന സമ്മേളനം സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ മുഖ്യപ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയാവതരണവും നടത്തി. ഹസ്റത്ത് സിറാജുദ്ദീൻ അഹ്മദ് മമ്പഈ ഖുർആൻ പാരായണം നടത്തി. ദർഗ എക്സിക്യുട്ടീവ് ട്രസ്റ്റി അല്ലാഹ് ബക്ഷ്, മുഹമ്മദ് സിറാജുദ്ദീൻ മമ്പഇ, കെ.എം.കെ ഹബീബു റഹ്മാൻ ട്രിച്ചി, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ സംസാരിച്ചു.
കെ.കെ മൂസക്കോയ ട്രിച്ചി സ്വാഗതവും എ. അബ്ദുൽ ജലീൽ ചേകനൂർ നന്ദിയും പറഞ്ഞു. പ്രൊഫ. ഹാജി സഹാബുദ്ദീൻ, ഹാജി വി.എം ഫാറൂഖ്, പ്രൊഫ. അബ്ദുറസാഖ്, പുത്തനഴി മൊയ്തീൻ ഫൈസി, ഇസ്മാഈൽ കുഞ്ഞ് ഹാജി, എം. അബ്ദുറഹ്മാൻ മുസ് ലിയാർ കൊടക്, ഇസ്മാഈൽ കുഞ്ഞ് ഹാജി മാന്നാർ, കെ. മോയിൻകുട്ടി, എം.എച്ച് സൈനുൽ ആബിദീൻ മളാഹിരി, ഇ.വി ഖാജ ദാരിമി, ടി.പി അബൂബക്കർ മുസ് ലിയാർ, ഇസ്മാഈൽ ഹാജി എടച്ചേരി, പി.സി ഉമർ മൗലവി വയനാട്, വി ഹംസ പോണ്ടിച്ചേരി, ഉമറുൽ ഫാറൂഖ് കരിപ്പൂർ, ഡോ. നിഷാദലി വാഫി, സി. സഹീർ , നൗഷാദ്, കെ. അബ്ദുറഹ്മാൻ സംബന്ധിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി 11 അംഗ സമിതിക്ക് രൂപം നൽകി. യാത്ര ഇന്ന് മധുരയിലും തിരുനൽവേലിയും പര്യടനം നടത്തി നാളെ രാവിലെ പത്തിന് കന്യാകുമാരിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."