HOME
DETAILS

ഓണ്‍ലൈന്‍ ക്ലാസ്; 'ഇങ്ങനെ ഹോംവര്‍ക്ക് ഇടല്ലേ...'

  
backup
July 08 2021 | 20:07 PM

6845635163-2021

 

റഫീഖ് വെള്ളമുണ്ട

ഇങ്ങനെ ഹോംവര്‍ക്ക് ഇടല്ലേ... തല കേടാവുന്നു, സങ്കടം വരുന്നു - ഓണ്‍ലൈന്‍ പഠനത്തിനിടയിലെ ആറാം ക്ലാസുകാരന്റെ നൊമ്പരം വലിയ ചര്‍ച്ചയായിരുന്നു. വയനാട് വൈത്തിരിയിലെ വിദ്യാര്‍ഥി അഭയ് കൃഷ്ണയുടെ വാക്കുകളാണ് ചില തിരിച്ചറിവുകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. കൊവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം കേവലം പറയലും ശ്രവിക്കലും മാത്രമായി ചിലയിടത്തെങ്കിലും ഒതുങ്ങുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ആത്മാവ് തന്നെയാണ് ചോരുന്നത്. നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യം പരിഗണിക്കാതെയാണ് ചില അധ്യാപകരെങ്കിലും ഓണ്‍ലൈനില്‍ എത്തുന്നത്. കുട്ടിയുടെ ആത്മവിശ്വാസവും താല്‍പര്യവും ആനന്ദവുമെല്ലാം പ്രധാനമാണ്. അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനവുമാണ്.
ഇളം മനസുകളിലേക്ക് ഇറങ്ങിച്ചെന്ന് ക്ലാസെടുക്കുന്നതിനു പകരം കൂടുതല്‍ ഹോം വര്‍ക്ക് നല്‍കി ജോലി തീര്‍ക്കുന്നതാണ് ഭാരം വര്‍ധിക്കാനിടയാക്കുന്നത്. താന്‍ പഠിപ്പിക്കുന്ന വിഷയം മാത്രം കാണുന്ന അധ്യാപകന്‍ പലപ്പോഴും ഈ ഭാരം കാണാറില്ല. കഴിഞ്ഞ ഒരു വര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസുകളുടെ അനുഭവം മുന്നിലുണ്ട്. അതിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അധ്യാപകനും വിദ്യാര്‍ഥികളും പരസ്പരം കണ്ട് ആശയവിനിമയം നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളാണ് നിലവിലുള്ളതെങ്കിലും പോരായ്മകളാണ് മുഴച്ചു നില്‍ക്കുന്നത്.


വീടകങ്ങളില്‍ ഒതുക്കപ്പെട്ടിരിക്കുകയാണ് ബാല്യം. ഇന്റര്‍നെറ്റ് മാത്രമാണ് പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക് തുറക്കാന്‍ ഏക ജാലകം. ഡിജിറ്റല്‍ ലോകത്തിന്റെ സാധ്യതകളെ അപകടം കൂടാതെ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. മൊബൈലിന്റെ അപര്യാപ്തത, നെറ്റ്‌വര്‍ക്കിന്റെ ലഭ്യതക്കുറവ്, വൈദ്യുതിയുടെ ഇല്ലായ്മ തുടങ്ങി നിരവധിയായ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ പഠനത്തിലുണ്ടാകുന്ന വിടവ് വളരെ വലുതാണ്. ആദിവാസി, ദലിത് പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് ഓണ്‍ലൈനിന്റെ പടിപോലും കാണാനാവാതെ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നത്. നെറ്റ്‌വര്‍ക്ക് തേടി കാട്ടിലേക്കും മലമുകളിലേക്കും സഞ്ചരിക്കുന്ന കുട്ടികളുടെ ദുരവസ്ഥ പരിഹാരമില്ലാതെ നീളുകയാണ്. അവിടെ വിദ്യാര്‍ഥിക്ക് പടര്‍ന്നുകയറാന്‍ താങ്ങായി അധ്യാപകരെ ആവശ്യമുണ്ട്. അധ്യാപകരുടെ വിരല്‍തുമ്പിലൂടെ ലോകത്തെ അറിയാനാഗ്രഹിക്കുന്നവരാണവര്‍.


അധ്യാപനം കേവലം ജോലിയിലൊതുങ്ങുന്ന ധാര്‍മികതയല്ല. വളരെ വലിയ ഉത്തരവാദിത്വമാണത്. ക്ലാസ് മുറികളില്‍ മികച്ച രീതിയില്‍ ആ ദൗത്യം ഏറ്റെടുത്തവര്‍ പോലും ഓണ്‍ലൈന്‍ കാലത്തെ പഠനമുറികളില്‍ റേഡിയോ സംവിധാനമായി മാറുന്നുണ്ട്. മാതാ, പിതാ, ഗുരു, ദൈവം എന്ന് പറഞ്ഞിടത്തു നിന്നും മാതാ, പിതാ, ഗൂഗിള്‍, ദൈവം എന്ന തിരുത്തിലേക്ക്, ചൊല്ലിന് ഭാഷാന്തരം വന്നത് അവരറിയുന്നില്ല. പാഠപുസ്തകം വിവരിച്ച് സംതൃപ്തി അടയുന്ന അധ്യാപനം കുഞ്ഞു മനസുകളില്‍ ചലനം സൃഷ്ടിക്കില്ല.


അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്‍ അദ്ദേഹത്തിന്റെ മകന്റെ അധ്യാപകര്‍ക്ക് എഴുതിയ കത്തുണ്ട്. എല്ലാ അധ്യാപകരും ഹൃദയത്തിന്റെ കണ്ണുകൊണ്ട് വായിച്ചെടുക്കേണ്ട കത്താണത്. ഒരു കുട്ടിയും വിദ്യാര്‍ഥിയുമെന്ന നിലയില്‍ തന്റെ മകനെ ഏതെല്ലാം വിധത്തിലാണ് അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതെന്ന് വ്യക്തമായി വിശദീകരിച്ച കത്ത് ലോക പ്രസിദ്ധമാണ്. അതിലെ ഒരു ഭാഗം ഇതായിരുന്നു; പ്രിയപ്പെട്ട അധ്യാപകരെ, ലോകത്തുള്ള ആരും തന്നെ പൂര്‍ണമായ ആത്മാര്‍ഥതയുള്ളവരല്ല.സത്യസന്ധതയുള്ളവരുമല്ല. ഈ സത്യത്തെ നിങ്ങള്‍ പഠിപ്പിക്കുക. പരാജയത്തെ അംഗീകരിക്കാനും വിജയത്തെ ആഘോഷിക്കാനും നിങ്ങള്‍ പഠിപ്പിക്കുക. അസൂയയില്‍ നിന്ന് അവന്‍ അകന്നു മാറി നില്‍ക്കട്ടെ. ചപലവും അഹങ്കാരം നിറഞ്ഞതുമായ സംഭാഷണത്തിന് അടിമപ്പെടുക എന്നത് മനുഷ്യന്റെ ബലഹീനതയാണെന്ന കാര്യം ബാല്യത്തില്‍ തന്നെ മനസിലാക്കട്ടെ. ശ്ലീലവും അശ്ലീലവുമായ പുസ്തകങ്ങളെ പറ്റി നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കുക. പുസ്തകങ്ങള്‍ മൂലമുണ്ടാകുന്ന പാതകങ്ങള്‍ നിങ്ങള്‍ ബോധ്യപ്പെടുത്തുക. വിശ്വ വിശാലതയില്‍ വട്ടമിട്ടു പറക്കുന്ന തേനീച്ചകള്‍, സൂര്യന്‍, ഹരിതാഭമായ മലഞ്ചെരുവുകളില്‍ പൂത്തുലഞ്ഞു കാറ്റിലാടുന്ന പുഷ്പങ്ങള്‍ എന്നിവയുടെ പ്രകൃതി രഹസ്യങ്ങള്‍ ആസ്വദിക്കാനും അവയെപ്പറ്റി അപഗ്രഥിച്ചു ഗവേഷണം നടത്താനും നിങ്ങള്‍ അവന് സമയം അനുവദിച്ചു കൊടുക്കൂക'. ഇപ്പറഞ്ഞതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ വളരെ പ്രയാസമുള്ള കാര്യങ്ങളാണെങ്കിലും അധ്യാപകരാല്‍ കഴിയും വിധത്തില്‍ ചെയ്യാന്‍ ശ്രമിക്കണം. ശിഷ്യഗണത്തെ കേവലം ശ്രോതാക്കളായി മാത്രം മാറ്റുന്ന ഓണ്‍ലൈന്‍ പഠനത്തിലും ഈ കത്തിന് ഏറെ പ്രസക്തിയുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ മറുവശത്തുള്ള വിദ്യാര്‍ഥിയെ കൃത്യമായി കാണാനും ചേര്‍ത്തുപിടിക്കാനും കഴിയുന്ന ഉള്‍ക്കണ്ണാണ് അധ്യാപകര്‍ക്കുണ്ടാവേണ്ടത്.


സ്വേച്ഛാധിപതി, ജനായത്തവിശ്വാസി, ഉദാസീനന്‍ എന്നിങ്ങനെ അധ്യാപകര്‍ മൂന്നു വിധത്തിലാണ്. ഇവരില്‍വച്ച് ജനായത്തരീതികള്‍ അവലംബിച്ച് അധ്യാപനം നടത്തുന്നവരുടെ ക്ലാസിലാണ് വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷമുണ്ടാവുകയെന്ന് നിരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നു. അതിനാല്‍ ജോലി എന്ന മനോഭാവവും ശ്രോതാവെന്ന നിസ്സാരവത്ക്കരണവും ഉപേക്ഷിച്ച് കുട്ടികളെ സ്‌നേഹിച്ചും അവരുടെ കഴിവുകളെ മാനിച്ചും അവരിലുള്ള ന്യൂനതകള്‍ ഉള്‍ക്കൊണ്ടും അധ്യാപനം ചെയ്യുവാനുള്ള കഴിവ് ഒരു യോഗ്യതയായി ഓണ്‍ലൈന്‍ കാലം കൂടുതലായി തേടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago