വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം; പാലിയേക്കര ടോള്‍പ്ലാസയിലുണ്ടായ കത്തിക്കുത്ത്, രണ്ട് പേര്‍ക്ക് പരുക്ക്
ആമ്പല്ലൂര്‍ (തൃശൂര്‍): പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനം കടത്തി വിടാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്. കത്തിക്കുത്തില്‍ രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സാരമായി പരുക്കേറ്റു. ടി.ബി. അക്ഷയ്, നിധിന് ബാബു എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.
സംഭവത്തിന് പിന്നില്‍ രണ്ട് പേരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലിസ് പറഞ്ഞു. പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി കാറിലെത്തിയ മറ്റൊരുസംഘം, ജീവനക്കാരുമായി തര്‍ക്കിച്ചിരുന്നതായും പൊലിസ് പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന അക്രമമാണോ ഇതെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്.
കത്തിക്കുത്തുണ്ടായതിന് പിന്നാലെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പുതുക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണത്തിനാണ് പൊലിസ് ഒരുങ്ങുന്നത്.
പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."