HOME
DETAILS
MAL
യു.എ.ഇയില്‍ നിന്നും നാടുകടത്തല്‍: ചെലവ് സ്വയം വഹിക്കേണ്ടി വരും
backup
September 19 2022 | 08:09 AM
ദുബൈ:യു.എ.ഇ.യില്‍ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമ്പോള്‍ വരുന്ന ചെലവ് അവരവര്‍ വഹിക്കേണ്ടി വരും. നിയമം പരിഷ്‌കരിക്കുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുതിയ ഭേദഗതി അനുസരിച്ച് നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാര്‍ തന്നെ വഹിക്കണം. അടുത്തമാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. താമസ രേഖകള്‍ ഇല്ലാത്തവരെയും വീസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവരെയും വിവിധ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെയുമാണ് നാടുകടത്താറുള്ളത്.അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കുപ്പെടുമ്പോള്‍ അവരെ നാടുകടത്തുന്നതിനുള്ള ചെലവ് ഇതുവരേ യു.എ.ഇ സര്‍ക്കാരായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍ നാടുകടത്തപ്പെടുന്നവരില്‍ നിന്ന് തന്നെ ഇതിനു ചെലവാകുന്ന പണം ഈടാക്കുമെന്നാണ് പുതിയ നിയമ ഭേദഗതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."