ജയസൂര്യ നല്ല നടന്‍, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതെന്ന് കൃഷിമന്ത്രി പി പ്രസാദ്
ജയസൂര്യ നല്ല നടന്‍, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതെന്ന് കൃഷിമന്ത്രി പി പ്രസാദ്
കോട്ടയം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച് അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജയസൂര്യ നല്ല നടനാണ്, എന്നാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കരുതെന്നും മന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞു. മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും വേദിയിലിരുത്തിയാണ് കഴിഞ്ഞദിവസം കളമശ്ശേരിയില്‍ ജയസൂര്യ വിമര്‍ശം ഉന്നയിച്ചത്
നെല്‍ കര്‍ഷകര്‍ക്ക് പണം ലഭിച്ചില്ലെന്ന ആരോപണം തെറ്റാണ്. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നില്‍ കൃത്യമായ തിരക്കഥയുണ്ട്. ഇറങ്ങും മുന്‍പേ പൊളിഞ്ഞു പോയ സിനിമയാണ് ജയസൂര്യയുടെ ആരോപണമെന്നും വിമര്‍ശിക്കുന്നതിനു മുന്‍പ് യാഥാര്‍ഥ്യം മനസിലാക്കാന്‍ ജയസൂര്യ ശ്രമിക്കണമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കളമശ്ശേരിയില്‍ കാര്‍ഷികോത്സവ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിപ്പോഴായിരുന്നു മന്ത്രിമാര്‍ക്കെതിരെ ജയസൂര്യ വിമര്‍ശനം നടത്തിയത്. കര്‍ഷകര്‍ അനുഭവിക്കുന്നത് ചെറിയ പ്രശ്‌നങ്ങളല്ല. വിഷപ്പച്ചക്കറികളും തേഡ് ക്വാളിറ്റി അരിയുമൊക്കെ കഴിക്കേണ്ട ഗതികേടിലാണ് നമ്മളെന്നും ജയസൂര്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."