41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ രണ്ടു മുതല്‍
ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം നവംബര്‍ രണ്ടു മുതല്‍. 41ാമത് പുസ്തകമേള 12 ദിവസം നീണ്ടുനില്‍ക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മേളയിലെ ഈ വര്‍ഷത്തെ അതിഥിരാഷ്ട്രം ഇറ്റലിയാണ്. വാക്കുകള്‍ പടരട്ടെ എന്ന അര്‍ത്ഥംവരുന്ന സ്പ്രെഡ് ദി വേര്‍ഡ് ആണ് മേളയുടെ പ്രമേയം.
ഉന്നതമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതില്‍ വാക്കുകള്‍ക്കുള്ള ശക്തിയില്‍ വിശ്വസിക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ പ്രസരിപ്പിക്കാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന മേളയില്‍ സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിലും പ്രോല്‍സാഹിപ്പിക്കുന്നതിലും വാക്കുകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഗൗരവമായ ആലോചനകളുണ്ടാവുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.
രാഷ്ട്രങ്ങളുടെ വികസനോന്മുഖ പ്രയാണത്തില്‍ പുസ്തകങ്ങള്‍ വഹിക്കുന്ന പ്രാധാന്യവും പുസ്തകങ്ങളുടെ യഥാര്‍ത്ഥമൂല്യവും ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതും ലക്ഷ്യമാണെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹ്മദ് ബിന്‍ റക്കാദ് അല്‍ അമെരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."