HOME
DETAILS

എണ്ണയും കുഴമ്പുമില്ലാതെ ജില്ലയിലെ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികള്‍ ജീവനക്കാരുടെ കുറവും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

  
backup
August 25 2016 | 00:08 AM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86


  

കായംകുളം : സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളില്‍ എണ്ണയും കുഴുമ്പും ഇല്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.  ജില്ലയിലെ മിക്ക ആയൂര്‍വേദ ആശുപത്രികളിലേയും സ്ഥിതി ഇതുതന്നെയാണ്.  ഉളുക്ക് ചതവു തുടങ്ങിയ അനുഭവപ്പെട്ടെത്തുന്ന രോഗികള്‍ക്ക്  നല്‍കുവാന്‍ എണ്ണയും, കുഴമ്പും, തൈലവും ഇല്ലാതെ ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് ഡോക്ടര്‍മാര്‍ക്ക്.  ഇത്തരം സംഭവങ്ങളില്‍ ആയൂര്‍വേദ ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികള്‍ തന്നെ എണ്ണയ്ക്കും കുഴമ്പിനും പുറത്തുള്ള ആയൂര്‍വേദ ഫാര്‍മസികളെ സമീപിക്കുകയാണ്.  പത്തിയൂര്‍,  കായംകുളം, ഹരിപ്പാട്,  തുടങ്ങിയ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളിലാണ് എണ്ണയ്ക്കും കുഴമ്പിനും  സമീപത്തെ സ്വകാര്യ ആയൂര്‍വേദ കച്ചവട സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. വസ്തി, ചവിട്ടി തിരുമ്മിന് എത്തുന്ന രോഗികളെ കൊണ്ടും  മുഴുവന്‍ മരുന്നുകളും പുറത്ത് നിന്ന് വാങ്ങിപ്പിക്കുയോ സ്വന്തമായി തയ്യാറാക്കിക്കുകയോ ആണ് ചെയ്യുന്നത്.  സാധാരണക്കാര്‍ക്ക് ആശ്രയമാകേണ്ട  സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളിലെ ചെലവിനേക്കാര്‍ കൂടുതലാകുകയാണന്നാണ് രോഗികള്‍ പറയുന്നത്.  
ജുലൈ, ഓഗസ്റ്റ്  മാസങ്ങളില്‍ ഉഴിച്ചിലിനും പിഴിച്ചിലിനും സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളില്‍ എത്തുന്ന രോഗികള്‍  എണ്ണയുടേയും കുഴമ്പിന്റേയും ദൗര്‍ലഭ്യത കാരണം ഇപ്പോള്‍  എത്താറില്ല.  കൂടാതെ ജീവനക്കാരുടെ കുറവും ആയൂര്‍വേദ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസേന 50 ലേറെ ഒ.പി ഉണ്ടായിരുന്ന സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളില്‍ ഇപ്പോള്‍ വിരലില്‍ എണ്ണാവുന്ന രോഗികള്‍ മാത്രമാണ് എത്തുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെ നിസാരമായി കൈകാര്യം ചെയ്യുന്ന ചികിത്സാ സമ്പ്രദായങ്ങള്‍ക്ക്  സ്വകാര്യ ആശുപത്രികളില്‍ വന്‍തുകയാണ് ഈടാക്കുന്നത്. ഇത് രോഗികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടംകൂടി  വരുത്തുന്ന സ്ഥിതിയാണ്.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 200 ലേറെ സ്വകാര്യ ആയൂര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവരെ സഹായിക്കുവാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ആതുരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തില്‍ നിര്‍ധരായ രോഗികള്‍ക്ക് ആശ്രയമാകേണ്ട സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികള്‍ കാര്യക്ഷമമാക്കുന്നതിന്  വേണ്ട നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്ന ആവശ്യവും  ശക്തമായി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  27 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  35 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  42 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago