അടിയന്തര ഘട്ടങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടേണ്ട; കേരള പൊലിസിന്റെ 'പോല്‍ ബ്ലഡില്‍' ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്‌തോളൂ
അടിയന്തര ഘട്ടങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടേണ്ട; കേരള പൊലിസിന്റെ 'പോല്‍ ബ്ലഡില്‍' ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്‌തോളൂ
രക്തം ആവശ്യമുള്ളവര്‍ക്ക് കൃത്യ സമയത്ത് എത്തിച്ച് കൊടുക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് പോല്‍ ബ്ലഡ്. സേവനത്ത കുറിച്ചുള്ള വിശദാംശങ്ങള്‍ കേരള പൊലിസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് പങ്കുവെച്ചത്. ഇനി മുതല്‍ പ്രതിസന്ധി ഘട്ടത്തില്‍ രക്തം വേണ്ടവര്‍ കേരള പൊലിസിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍ ആപ്പില്‍ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാവും. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡ് സേവനത്തില്‍ ആര്‍ക്ക് വേണമെങ്കിലും അംഗങ്ങളാകാമെന്നും പൊലിസ് അറിയിച്ചിട്ടുണ്ട്.
സേവനം ഉപയോഗപ്പെടുത്തുന്നതിനായി ആദ്യം പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അതില്‍ പോല്‍ ബ്ലഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയും വേണം. തുടര്‍ന്ന് രക്തം നല്‍കാന്‍ തയ്യാറുള്ളവര്‍ ഡോണര്‍ എന്ന ഫോറവും, രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് എന്ന ഫോറവുമാണ് പൂരിപ്പിക്കേണ്ടത്. അടിയന്തര ഘട്ടങ്ങളില്‍ രക്തം സ്വീകരിക്കാന്‍ മാത്രമല്ല രക്തം ദാനം ചെയ്യാനും നിങ്ങള്‍ തയ്യാറാവണമെന്നും കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.
കുറിപ്പ്
അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ്
ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നല്‍കാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പോലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.
കേരള പോലീസിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പ്രവര്‍ത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ (Donor) എന്ന രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവര്‍ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.
രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാന്‍ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് നിങ്ങളും മുന്നോട്ട് വന്നാല്‍ മാത്രമേ ഞങ്ങള്‍ക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."