കെ.എസ്.ആര്.ടി.സി അപേക്ഷിക്കുന്നു 'സമരങ്ങളുടെ കരുത്ത് കാട്ടാന്‍ ഞങ്ങളെ ബലിയാടാക്കല്ലേ.. ഇനിയും ഇത് താങ്ങാനാവില്ല'
തിരുവനന്തപുരം: സംസ്ഥാനത്ത് ആര് ഹര്‍ത്താല്‍ നടത്തിയാലും ഒരു കെ.എസ്.ആര്.ടി.സി ബസിനു നേരെയെങ്കിലും കല്ലെറിയല്‍ പതിവാണല്ലോ. ഈ പതിവിനെതിരെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിണമെന്നാണ് അപേക്ഷ.
ഫേസ്ബുക്ക് പേജിലാണ് കെ.എസ്.ആര്.ടി.സി ആവശ്യം പങ്കുവെച്ചിരിക്കുന്നത്. ഇന്നത്തെ ഹര്‍ത്താലില്‍ വ്യാപകമായി കെ.എസ്.ആര്.ടി.സി ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ അക്രമങ്ങള്‍ നടന്ന സാഹചര്യത്തിലാണ് കുറിപ്പ്.
'നിങ്ങള്‍ തകര്‍ക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്...
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക' കുറിപ്പില്‍ പറയുന്നു.
'അരുതേ ...
ഞങ്ങളോട് ...
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക ... നിങ്ങള്‍ തകര്‍ക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്...
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്.ടി.സി ബസുകള്‍ക്കു നേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."