എതിരാളികളോട് ഗ്രൗണ്ടില്‍ സൗഹൃദം കാണിക്കുന്നു, മുന്‍പ് അതില്ലായിരുന്നു; താരങ്ങളെ വിമര്‍ശിച്ച് ഗംഭീര്‍
എതിരാളികളോട് ഗ്രൗണ്ടില്‍ സൗഹൃദം കാണിക്കുന്നു, മുന്‍പ് അതില്ലായിരുന്നു; താരങ്ങളെ വിമര്‍ശിച്ച് ഗംഭീര്‍
സൗഹൃദം പങ്കിട്ടതിന് കളിക്കാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഗംഭീര്‍. ഇന്ത്യയിലെ 140 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ടീം പാകിസ്ഥാനോട് ഗ്രൗണ്ടില്‍ ഇത്രമാത്രം സൗഹാര്‍ദ്ദപരമായി പെരുമാറേണ്ടതില്ലെന്ന് ഒരു സ്‌പോര്‍ട്‌സ് മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഗംഭീര്‍ പറഞ്ഞു. ദേശീയ ടീമിനായി നിങ്ങള്‍ കളിക്കുമ്പോള്‍ സൗഹൃദങ്ങളെ ഗ്രൗണ്ടിന് വെളിയില്‍ നിര്‍ത്തണം. ക്രിക്കറ്റ് കഴിഞ്ഞുള്ള സമയം നിങ്ങള്‍ക്ക് സൗഹൃദമാകാം. നിങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന 67 മണിക്കൂറുകള്‍ നിങ്ങള്‍ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഗംഭീര്‍ പറയുന്നു. ഈയിടെയാണ് എതിരാളികള്‍ തമ്മില്‍ ഗ്രൗണ്ടില്‍ സൗഹൃദം കാണിക്കുന്നത് കൂടുതലായത്. മുന്‍പ് അതില്ലായിരുന്നു. ഗംഭീര്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ സൗഹൃദം ബൗണ്ടറി ലൈനിന് വെളിയില്‍ മാത്രം സൂക്ഷിക്കണമെന്നും ചങ്ങാത്തം മത്സരത്തിന് പുറത്തുമാത്രം മതിയെന്നും കോടികണക്കിന് ആരാധകരെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന ഓര്‍മ്മ ഏവര്‍ക്കും വേണമെന്നും ഗംഭീര്‍ തുറന്നുപറഞ്ഞു. സൗഹൃദം നിങ്ങള്‍ക്ക് കളിക്കളത്തിന് പുറത്ത് തുടരാം. എല്ലാ കളിക്കാരുടെയും കണ്ണുകളില്‍ അഗ്രഷന്‍ ഉണ്ടായിരിക്കണം. മത്സരം നടക്കുന്ന ആറോ ഏഴോ മണിക്കൂറിന് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടപ്രകാരം പെരുമാറാം. '
' ആ മണിക്കൂറുകള്‍ പ്രധാനമാണ്, നിങ്ങള്‍ നിങ്ങളെ മാത്രമല്ല ഒരു ബില്യണിലധികം ജനങ്ങളുള്ള രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇപ്പോള്‍ മത്സരത്തിനിടയിലും ഇരുടീമിലെ താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിടുന്നത് കാണാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതൊന്നും കാണാന്‍ സാധിക്കുമായിരുന്നില്ല. നമ്മള്‍ കളിക്കുന്നത് സൗഹൃദ മത്സരമല്ല കളിക്കുന്നത്. ' ഗൗതം ഗംഭീര്‍ പറഞ്ഞു. ഇന്ത്യ പാക് മത്സരങ്ങളില്‍ പലപ്പോഴും പാക് താരങ്ങളുമായി ഗൗതം ഗംഭീര്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. നിലവില്‍ താരങ്ങള്‍ അഗ്രഷന്‍ കാണിക്കുന്നത് തന്നെ വിരളമാണ്.
മത്സരത്തിന് മുന്‍പും ശേഷവും ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും ഇന്ത്യ പാക് താരങ്ങള്‍ പരസ്പരം സംസാരിക്കുകയും തമാശകള്‍ പങ്കിടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."