ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ലോര്‍ഡ്സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യന്‍ പേസര്‍ ജുലന് ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു.
അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്.
മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറിയുമായി സ്മൃതി മന്ദാന മികച്ച പ്രകടനം പുറത്തെടുത്തു. 106 പന്തില്‍ നിന്ന് 68 റണ്‍സുമായി ഔട്ടാകാതെ നിന്ന ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ റണ്‍സ് അല്പമെങ്കിലും മെച്ചപ്പെടുത്തിയതാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് സംഘത്തിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ബൗളിങ്ങിലൂടെ ഇംഗ്ലീഷ് സംഘത്തെ വരിഞ്ഞുകെട്ടി.
80 പന്തില്‍ 47 റണ്‍സെടുത്ത ചാര്‍ളി ഡീനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 10 ഓവര്‍ എറിഞ്ഞ ജുലന് 30 റണ്‍സ് വിട്ടു നല്കി രണ്ട് വിക്കറ്റും സ്വന്തമാക്കിയതാണ് വിരമിച്ചത്. രേണുക സിങ് നാലു വിക്കറ്റും രാജേശ്വരി ഗെയ്ക്ക്വാദ് രണ്ട്, ദീപ്തി ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."