ഇന്ത്യക്ക് പിന്നാലെ ചൈനയും റഷ്യയെ കൈയൊഴിഞ്ഞു ഉക്രൈനിൽ യുദ്ധമല്ല, ചർച്ചയാണ് വേണ്ടതെന്ന് ചൈന
യു.എൻ • ഉക്രൈൻ യുദ്ധം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയും ചൈനയും ഐക്യരാഷ്ട്രസഭയിൽ. ചൈനയുടെ പരമ്പരാഗത സഖ്യരാഷ്ട്രമാണ് റഷ്യ. റഷ്യ യുദ്ധം നിർത്തി സമാധാനത്തിലേക്ക് വരണമെന്നും ചർച്ചയിലൂടെ തർക്കം പരിഹരിക്കണമെന്നുമാണ് യു.എൻ പൊതുസഭയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. റഷ്യക്കെതിരേ പടിഞ്ഞാറൻ ശക്തികൾ ഉക്രൈൻ വിഷയത്തിൽ വിചിത്രമായ കാംപയിൻ നടത്തുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യു.എന്നിൽ പറഞ്ഞിരുന്നു.
ഇതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യക്ക് എതിരായ നിലപാട് സ്വീകരിച്ചത്. പ്രധാന രാജ്യങ്ങളൊന്നും തങ്ങൾക്കൊപ്പമില്ലെന്നത് റഷ്യക്ക് തിരിച്ചടിയാണ്. ഉക്രൈൻ വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞദിവസം ഇന്ത്യയും യു.എന്നിൽ നിലപാടെടുത്തിരുന്നു. ഇന്ത്യയും ചൈനയും യു.എസിനെപോലെ റഷ്യയുമായി പ്രതിരോധ വ്യാപാരം നടത്തുന്ന രാജ്യങ്ങളാണ്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ ചൈനയുടെ സമ്മർദം ഉണ്ടോയെന്ന ചോദ്യത്തിനോട് ലാവ്‌റോവ് പ്രതികരിച്ചിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ റഷ്യ കടുത്ത ഭാഷയിലാണ് യു.എന്നിൽ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."