HOME
DETAILS

അന്താരാഷ്ട്ര എണ്ണ പ്രതിസന്ധി; സഊദിയും യുഎഇ യും രമ്യതയിലെത്തി,  ഒപെക് പ്രശ്‌നപരിഹാരമായി

  
backup
July 14 2021 | 14:07 PM

saudi-uae-reach-compromise-to-unlock-more-oil-supply-says-source

റിയാദ്: അന്താരാഷ്‌ട്ര എണ്ണവിപണിയെ പ്രതിസന്ധിയിലാക്കിയ സഊദിയും യുഎഇ യും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹരിച്ചതായി റിപ്പോർട്ട്.  ഇതോടെ ഒപെക് പ്രതിസന്ധി തീർന്നതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രണ്ട് പ്രമുഖ ഒപെക് നിർമ്മാതാക്കൾ കരാർ അംഗീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെ ബ്രെന്റ് ഓയിൽ വില ബാരലിന് ഒരു ഡോളർ മുതൽ 75 ഡോളർ വരെ കുറഞ്ഞു. ആഗോള എണ്ണയുത്പാദക രാജ്യങ്ങളിലെ പ്രമുഖരായ സഊദിയും യുഎഇയും തമ്മിൽ ഉടലെടുത്ത തർക്കം കാരണം ഈ മാസം നടക്കേണ്ടിയിരുന്ന ഒപെക് പ്ലസ് ചർച്ചകൾ ഉപേക്ഷിച്ചിരുന്നു.

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷൻ, മറ്റു പ്രമുഖ ഉൽപാദക റഷ്യയും അവരുടെ സഖ്യകക്ഷികളും ഉൾപ്പെടുന്ന  ഒപെക് പ്ലസ് കൂട്ടായ്‌മ കയറ്റുമതിയെക്കുറിച്ച് തീരുമാനം കൈക്കൊള്ളേണ്ടതായിരുന്നു. ഇതാണ് തർക്കം മൂലം അനന്തമായി നീണ്ടത്. 

കൊവിഡ് മഹാമാരി മൂലമുണ്ടാകുന്ന മാന്ദ്യത്തെ നേരിടാൻ ഒപെക് പ്ലസ് കഴിഞ്ഞ വർഷം പ്രതിദിനം 10 ദശലക്ഷം ബാരൽ റെക്കോർഡ് ഉല്പാദന, കയറ്റുമതി വെട്ടിക്കുറക്കാൻ തീരുമാനിച്ചിരുന്നു. അതിനുശേഷം നിയന്ത്രണങ്ങൾ ക്രമേണ അയവുവരുത്തുകയും ഇപ്പോൾ ഏകദേശം 5.8 ദശലക്ഷം പ്രതിദിന ബാരൽ കയറ്റുമതിയിലാണ് നിൽക്കുന്നത്. ഉത്പാദനം ഉടൻ ഉയർത്താൻ സഊദി അറേബ്യയും യുഎഇയും അംഗീകരിച്ചിരുന്നുവെങ്കിലും ഉയർന്ന ഉൽപാദന ക്വാട്ട അനുവദിച്ചില്ലെങ്കിൽ നിലവിലുള്ള കരാർ 2022 ഡിസംബർ വരെ നീട്ടുന്നതിനെ യുഎഇ എതിർത്തിരുന്നു. യുഎഇ ആവശ്യം സഊദി സമ്മതിച്ചതായി ഒപെക് പ്ലസ് വൃത്തങ്ങൾ അറിയിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago