HOME
DETAILS
MAL
ദേശീയ ഗെയിംസ് ; കേരള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു
backup
September 26 2022 | 03:09 AM
കോഴിക്കോട് • ദേശീയ ഗെയിംസിനുള്ള കേരള ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. എറണാംകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടത്തിയ ക്യംപിന് ശേഷമായിരുന്നു ടീം പ്രഖ്യാപിച്ചത്. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സന്തോഷ് ട്രോഫി താരങ്ങളായ വിപിൻ അജയൻ, മിഥുൻ, അജ്മൽ, നിജോ ഗിൽബർട്ട്, വിഗ്നേഷ്, സഞ്ജു എന്നിവരും ഇത്തവണ ടീമിനൊപ്പമുണ്ട്. ബുജൈർ, ജോൺപോൾ, ഋഷി ദത്ത്, അജീഷ്, മുഹമ്മദ് പാറക്കോട്ടിൽ, സിജിൻ, ആഷിഖ്, വിഷ്ണു, ജെറി ടോം, സച്ചു തുടങ്ങിയവരും ടീമിലുൾപ്പെട്ടിട്ടുണ്ട്. കൊല്ലം സ്വദേശി പി.ബി രമേഷ്, ഹമീദ് എന്നിവരാണ് പരിശീലകർ. ഫിസിയോ അക്ഷയ്, മാനേജർ അച്ചു കോട്ടയം എന്നിവരും ടീമിനൊപ്പം ഗുജറാത്തിലേക്ക് പുറപ്പെടും. ഒക്ടോബർ രണ്ടിന് അഹമ്മദാബാദിലാണ് ഫുട്ബോൾ മത്സരം നടക്കുന്നത്. വനിതാ വിഭാഗത്തിൽ കേരളത്തിന് ടീം ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."