HOME
DETAILS

ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന ബി.ജെ.പിയുടെ നേതാക്കളില്‍ ഒന്നിലധികം ഭാര്യമാരുള്ളവരും; പട്ടിക ഇതാ

  
backup
September 05 2023 | 06:09 AM

bjp-opposes-polygamy-while-own-leaders-have-two-or-more-spouses

ന്യൂഡല്‍ഹി: ബഹുഭാര്യത്വത്തെ എതിര്‍ക്കുന്ന നിലപാടാണ് ബി.ജെ.പിക്കും പാര്‍ട്ടി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുള്ളത്. ബഹുഭാര്യത്വം നിരോധിക്കാനുള്ള നീക്കങ്ങളും ബി.ജെ.പി സര്‍ക്കാരുകള്‍ തുടങ്ങിയിട്ടുണ്ട്. അസമിലെ ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ലിന് 45 ദിവസത്തിനുള്ളില്‍ അന്തിമരൂപം നല്‍കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ കഴിഞ്ഞദിവസം അറിയിച്ചു. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരാനാണ് നീക്കം. നിര്‍ദിഷ്ട ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം തേടിയപ്പോള്‍ 149 പേര്‍ പ്രതികരിച്ചതായും ഇതില്‍ 146 നിര്‍ദ്ദേശങ്ങള്‍ ബില്ലിന് അനുകൂലവും ബഹുഭാര്യത്വം നിരോധിക്കുന്നതിന് പിന്തുണ നല്‍കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുഭാഗത്ത് ബഹുഭാര്യത്വം നിരോധിക്കാനുള്ള നീക്കവുമായി ബി.ജെ.പി മുന്നോട്ടുപോകുമ്പോള്‍, ബി.ജെ.പിയുടെ നേതാക്കളില്‍ ഒന്നിലധികം ഭാര്യമാരുള്ളവര്‍ ധാരാളമുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം നേതാക്കളുടെ പട്ടികയും പ്രചരിക്കുന്നുണ്ട്. ഒന്നിലധികം ഭാര്യമാരുള്ള പ്രധാന ബി.ജെ.പി നേതാക്കള്‍ ഇവരാണ്:

1-അര്‍ജുന്‍ലാല്‍ മീണ: ഉദയ്പൂരില്‍ നിന്നുള്ള ബി.ജെ.പി എംപിയാണ് മീണ. കഴിഞ്ഞ വര്‍ഷം കര്‍വാ ചൗത്ത് ഉത്സവം തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം, അതായത് മീനാക്ഷിക്കും രാജകുമാരിക്കുമൊപ്പം ആഘോഷിക്കുന്ന നേതാവിന്റെ ചിത്രം വൈറലായിരുന്നു.

2- സമ്രാത് മൗര്യ: മധ്യപ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ പഞ്ചായത്ത് തലവനുമാണ്. ഇദ്ദേഹത്തിന് രണ്ടല്ല, മൂന്നു ഭാര്യമാരാണ് ഉള്ളത്. എന്തുകൊണ്ട് ഒന്നില്‍കൂടുതല്‍ ആയിക്കൂടാ…? മൗര്യ തന്നെ തന്നെ ന്യായീകരിക്കുന്നു.

3- രാജു നാരായണ്‍ തോഡ്‌സം: മഹാരാഷ്ട്രയിലെ അര്‍നിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയാണ് രാജു നാരായണ്‍. രാഷ്ട്രീയത്തിന്റെയും ദാമ്പത്യത്തിന്റെയും കാര്യത്തില്‍ ചിലപ്പോള്‍ ഒരാള്‍ മാത്രം മതിയാകില്ലെന്നാണ് നേതാവിന്റെ വിശ്വാസം.

4- ബാബന്റാവു ലോനിക്കര്‍: മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ ബി.ജെ.പി മന്ത്രിയാണ് ബബന്‍ റാവു. രണ്ട് തവണ എം.എല്‍.എയായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു. സത്യവാങ്മൂലത്തില്‍ ഒരു ഭാര്യമാത്രമാണെന്ന് പറഞ്ഞത് വിവാദത്തിനിയാക്കിയിരുന്നു.

5- ധര്‍മേന്ദ്ര കശ്യാപ്പ്: ഉത്തര്‍പ്രദേശിലെ ഔനിയയില്‍നിന്നുള്ള ബി.ജെ.പി മുന്‍ ലോക്‌സഭാംഗമാണ് ധര്‍മേന്ദ്ര.

6- ധനഞ്ജയ് മുണ്ടെ: രണ്ടുമാസം മുമ്പ് ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ എത്തിയെങ്കിലും ബി.ജെ.പി നേതാവായിരിക്കെയാണ് ധനഞ്ജയ് മുണ്ടെ രണ്ടു ഭാര്യമാരെ വിവാഹം കഴിച്ചത്. ഇപ്പോഴത്തെ ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിസഭാംഗമാണ്. കൂടാതെ ബി.ജെ.പി യുവജനവിഭാഗം മുന്‍ അധ്യക്ഷനുമായിരുന്നു.

While some BJP leaders have multiple spouses, Assam chief minister Himanta Biswa Sarma is aiming to ban polygamy in the state

https://twitter.com/Cow__Momma/status/1698212598490010036?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1698212598490010036%7Ctwgr%5E97fc1281b6133d2544fb4cc890594b4eba82aa3d%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FCow__Momma2Fstatus2F1698212598490010036widget%3DTweet


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  4 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago