പാലായില്‍ മോഷണത്തിനെതിരേ ജനം ഒന്നിക്കുന്നു
പാലാ: കഴിഞ്ഞ ഒന്നരമാസമായി പാലാ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ കരൂര്‍ ഫാക്ടറി ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലെ ജനങ്ങളാണ് മുപ്പതു ടീമുകളായി തിരിഞ്ഞു നാടിനു കാവലാകുന്നത്. പാലാ ജനമൈത്രി പോലീസുമായി ചേര്‍ന്നാണ് എല്ലാ ദിവസവും രാത്രികാലങ്ങളില്‍ ഓരോ മൂന്നു നാല് പേരടങ്ങുന്ന ഓരോ ടീം വാഹനത്തില്‍ സഞ്ചരിച്ച് നാടിനു കാവല്‍ നില്‍ക്കുന്നത്.
പാലാ സി.ഐ. ടോമി സെബാസ്റ്റ്യനും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും ഫ്രണ്ട്‌സ് റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ തോമസ് പീറ്ററുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
ലോട്ടസ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, ബി.എസ്.എന്‍.എല്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, പാലാ ജനമൈത്രി പോലീസ്, മൂന്നാം വാര്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും യുവാക്കള്‍ തുടങ്ങിയവരാണ് രാത്രികാല പട്രോളിംഗില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ ആദ്യവാരം പ്രദേശത്തെ ആറു വീടുകളില്‍ ഒറ്റ രാത്രിയില്‍ തന്നെ മോഷണശ്രമം നടന്നതിന്റെ പിറ്റേന്നു മുതലാണ് നാടിനു മാതൃകയായ ഈ രാത്രികാല പട്രോളിംഗ്.
രാത്രികാല പട്രോളിംഗിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, സി.ഐ. ടോമി സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ സിബില്‍ തോമസ്, തോമസ് പീറ്റര്‍, ജോയിച്ചന്‍ പൊട്ടംകുളം, ജോസഫ് കട്ടക്കയം, ഷിബു പീറ്റര്‍, ജോര്‍ജ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."