പ്രക്ഷോഭകര്‍ക്ക് കീഴടങ്ങി ക്യൂബന്‍ സര്‍ക്കാര്‍: മരുന്നിനും ഭക്ഷണത്തിനുമുള്ള കസ്റ്റംസ് നിയന്ത്രണങ്ങളില്‍ ഇളവ്
ഹവാന: ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനയിലും കൊവിഡ് മരുന്നുകളുടെ ലഭ്യമില്ലായ്മയും രൂക്ഷമായതോടെ തെരുവിലിറങ്ങിയ ജനങ്ങളെ തണുപ്പിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ ശ്രമം. പ്രതിഷേധം തുടരുന്നതിനിടെ, രാജ്യത്തേക്കു വിദേശത്തുനിന്ന് ഭക്ഷണവും മരുന്നും ഇറക്കുമതി ചെയ്യുന്നതിന് നികുതി ചുമത്തിയത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. പ്രധാനമന്ത്രി മാനുവല്‍ മരേരോ ക്രൂസ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ പ്രക്ഷോഭകര്‍ പിന്മാറിയില്ല. സ്വാതന്ത്ര്യം വേണമെന്നും ഏകാധിപത്യം അവസാനിപ്പിക്കണമെന്നുമുള്ള മുദ്രാവാക്യം ശക്തമാക്കിയിരിക്കുകയാണ് പ്രക്ഷോഭകര്‍.
അതിനിടെ, പ്രതിഷേധക്കാരെ നേരിടാന്‍ തെരുവിലിറങ്ങണമെന്ന് പ്രസിഡന്റ് പാര്‍ട്ടി അനുയായികളോട് ആഹ്വാനം ചെയ്തത് വിവാദമായിരുന്നു.
തിങ്കളാഴ്ച മുതല്‍ വരുന്നും ഭക്ഷ്യവസ്തുക്കളും രാജ്യത്തെത്തിക്കുന്നതിന് പരിധിയോ നിയന്ത്രണമോ ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ ക്യൂബയിലേക്ക് വരുന്നവര്‍ക്ക് 10 കിലോ മരുന്നേ നികുതിയില്ലാതെ കൊണ്ടുവരാനാകൂ. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് കസ്റ്റംസ് നികുതി അടയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."