യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; 44 ഡിഗ്രി സെൽഷ്യസ് ചൂട്
യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത; 44 ഡിഗ്രി സെൽഷ്യസ് ചൂട്
ദുബൈ: യുഎഇയിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യത. നേരിയതോ മിതമായതോ ആയ കാറ്റ് രാജ്യത്തുടനീളം വീശാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, യുഎഇയിലെ കാലാവസ്ഥ സാധാരണനിലയിലാകും. അന്തരീക്ഷം തെളിഞ്ഞ് നിൽക്കുന്നതിനാൽ ചൂട് ഉയർന്ന് തന്നെ നിൽക്കും.
ചില തീരപ്രദേശങ്ങളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും ആയിരിക്കും ഇന്ന് കൂടിയ താപനില. കുറഞ്ഞ താപനില അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അതേസമയം, ചിലപ്പോൾ കിഴക്കൻ പ്രദേശങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. എന്നാൽ മഴ സാധ്യത പ്രവചിച്ചിട്ടില്ല.
രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ബുധൻ രാത്രിയിലും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ ശക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."