സർക്കാർ ജീവനക്കാരുടെ അവധി അപേക്ഷകൾ ഇനി ഓൺലൈനിൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • സർക്കാർ ജീവനക്കാരുടെ അവധി അപേക്ഷകൾ ഓൺലൈൻ വഴിയാക്കാൻ തീരുമാനം. ഓഫിസുകൾ പരമാവധി കടലാസ് രഹിതമാക്കാനുള്ള നയത്തിന്റെ ഭാഗമാണിത്.
അവധി അപേക്ഷ സമർപ്പിക്കാൻ രണ്ട് ഓപ്ഷനുകൾ ഉണ്ടാകും. പേറോൾ അഡ്മിനിസ്‌ട്രേറ്റീവ് വെബ്‌സൈറ്റ് വഴി അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി സ്പാർക്കിന് നൽകണം. പ്രത്യേക അവധി അല്ലാത്ത അപേക്ഷ ഓഫിസുകളിൽ നേരിട്ട് സ്വീകരിക്കില്ല.
അടുത്തിടെ പേ സ്ലിപ്പുകൾ ഓൺലൈൻ ആക്കിയിരുന്നു. ഇതിലുടെ ഒന്നര ലക്ഷം എ ഫോർ പേപ്പറാണ് ഓരോ മാസവും സർക്കാർ ലാഭിച്ചത്.
ജീവനക്കാരന് സ്പാർക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്‌തോ അല്ലെങ്കിൽ ഡി.ഡി.ഒയോട് അപേക്ഷിച്ചോ പേ സ്ലിപ്പുകൾ എടുക്കാം. പ്രിന്റൗട്ട് എടുത്ത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സ്ലിപ്പിൽ ഉണ്ടായിരിക്കും. ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ഡി.ഡി.ഒമാർക്ക് തടസമില്ലാതെ പ്രവേശനം നൽകുന്ന നിലവിലെ സംവിധാനം ഡിസംബർ പകുതി വരെ തുടരും.
സ്പാർക്ക് ഓൺ മൊബൈൽ ആപ്പ് പ്ലേ സ്‌റ്റോറിൽനിന്ന് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ശമ്പള സ്ലിപ്പ് വ്യൂ, ലീവിനുള്ള അപേക്ഷകൾ, ഔട്ട് ഡോർ ഡ്യൂട്ടി, കോമ്പൻസേറ്ററി ഓഫ് തുടങ്ങിയ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമാകും. ഹാജർ പഞ്ചിങും ആപ്പുമായി ലിങ്ക് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."