ഈ ഗ്രാമത്തില്‍ മദ്യപിച്ചാല്‍ പിഴ നല്‍കണം; പണമല്ല, തേങ്ങ
റായ്പൂര്‍: നിയമലംഘനങ്ങള്‍ക്ക് പിഴ നല്‍കുക എന്നത് എല്ലായിടത്തും ഒരുപോലെയാണ് എന്നാല്‍ ചത്തീസ്ഗഡിലെ ഒരു ഗ്രാമത്തില്‍ മദ്യപിച്ചാലും പിഴ നല്‍കണം. പണമല്ല പിഴയായി അടക്കേണ്ടത് പകരം തേങ്ങയാണ്. ചത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ ഒരു പഞ്ചായത്തിലാണ് മദ്യപാനത്തിന് തേങ്ങ പിഴയായി നല്‍കേണ്ടത്.
ആദിവാസികള്‍ അധികമുള്ള ഗ്രാമമാണിത്. അരിയില്‍ നിന്നുണ്ടാക്കുന്ന ഒരു തരം മദ്യമാണ് ഇവിടെ സാധാരണയായി ഉപയോഗിക്കുന്നത്. ദിനവും കുട്ടികളും യുവാക്കളുമടക്കം മദ്യത്തിന് അടിമപ്പെട്ടതോടെയാണ് പിഴ അടക്കുക എന്ന ചെറിയ ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രാമത്തലവനായ സനിചരണ്‍ മിഞ്ച് പറഞ്ഞു. ഈ ശിക്ഷ അവഗണിച്ച് വീണ്ടും മദ്യപിച്ചാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും ഗ്രാമത്തലവന്‍ പറഞ്ഞു.
വൈദ്യുതിയോ പ്രത്യേകം വിനോദോപാധികളോ ഇല്ലാത്ത ഗ്രാമത്തില്‍ സമയം കളയാനായി ആളുകള്‍ കൂട്ടം കൂടി ഇരിക്കുകയോ ഒരുമിച്ചിരുന്ന് മദ്യപിക്കുകയോ ആണ് ചെയ്യാറ്. ഈ സാഹചര്യത്തില്‍ മദ്യം നിരോധിക്കുക എന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്. മദ്യം ഉണ്ടാക്കുകയും ജോലി കഴിഞ്ഞ് വൈകിട്ട് അത് കുടിക്കുകയും ചെയ്യുക എന്നത് ഇവിടെ പതിവാണ് ഇതോടെ ഇത്തരത്തില്‍ ഒരു ചെറിയ ശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മിഞ്ച് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."